Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരിച്ച' മുത്തച്ഛന്‍ ചിതയില്‍ നിന്നും തിരിച്ചുവന്നു

ജയ്പൂര്‍: മരിച്ചെന്നു കരുതി ബന്ധുക്കള്‍ ശവസംസ്‌കാരം നടത്താനൊരുങ്ങുവെ മുത്തച്ഛന്‍ ചിതയില്‍ നിന്നും എഴുന്നേറ്റുവന്നു. തീപൊള്ളലേറ്റ് മരിക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടെന്നുവെന്നും പറയാം. രാജസ്ഥാനിലെ ഭില്‍വാഡയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ദീപക് സിംഗ് എന്ന 72 കാരനാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

പതിവുപോലെ കാലികളെ പരിചരിക്കാന്‍ ഉത്സാഹത്തോടെ പോയതായിരുന്നു ദീപക് സിംഗ്. പെട്ടെന്ന് അദ്ദേഹം വഴിയില്‍ കുഴഞ്ഞുവീണു. കൊച്ചുമകന്‍ ബന്ധ നാല്‍വ സഹായത്തിനായി മുത്തച്ഛന്റെ അടുത്ത് ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തിന് ബോധം നശിച്ചിരുന്നു. കൈകള്‍ പിടിച്ച് പള്‍സ് പരിശോധിച്ച കൊച്ചുമകന്‍ മുത്തച്ഛന് ജീവന്‍ നഷ്ടപ്പെട്ടതായി മനസിലാക്കി.

dead-body

ഉടന്‍ ബന്ധുക്കളെ വിളിച്ചുവരുത്തി, അവരും പരിശോധിച്ചപ്പോള്‍ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. തുടര്‍ന്ന് പരമ്പരാഗതമായ ചടങ്ങുകള്‍ക്കുശേഷം ദീപക് സിംഗിനെ ചിതയിലേക്ക് മാറ്റുകയും ചെയ്തു. അവിചാരിതമായി തങ്ങളെ വിട്ടുപോയ പിതാവിനെയോര്‍ത്ത് മക്കള്‍ പൊട്ടിക്കരയുമ്പോഴാണ് കൊച്ചുമകന് മുത്തച്ഛന്റെ കണ്ണുകളനങ്ങിയതായി തോന്നിയത്.

തോന്നലാണെന്നുകരുതി സൂക്ഷിച്ചു നോക്കിയപ്പോഴതാ കണ്ണുകള്‍ മുഴുവന്‍ തുറന്ന് മുത്തച്ഛന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അദ്ദേഹത്തെ ചിതയില്‍ നിന്നും മാറ്റി. മരിച്ചുപോയെന്നുകരുതി കരഞ്ഞവരെല്ലാം ആനന്ദാശ്രുപൊഴിച്ചു. എന്നാല്‍, അത്രയും സമയം ശ്വാസവും ഹൃയമിടിപ്പുമില്ലാതെ മുത്തച്ഛന് എങ്ങിനെ കഴിയാന്‍ സാധിച്ചുവെന്നാണ് കൊച്ചുമകന്‍ ബന്ധ നാല്‍വ ചോദിക്കുന്നത്. ഇനിമുതല്‍ ശരിയായി പരിശോധിക്കാതെ തന്നെ ചിതയിലെടുക്കരുതെന്ന് ജീവന്‍ തിരിച്ചുകിട്ടിയ മുത്തച്ഛനും തമാശരൂപേണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+