Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചെന്ന് വിധിയെഴുതി; ഫ്രീസറിൽ നിന്ന് പുറത്തെടുത്തപ്പോൾ യുവാവ് തിരികെ ജീവനോടെ

ഉത്തർപ്രദേശ്: ഇനി പറയുന്നത് കൊടും ക്രൂരതയുടെ അങ്ങേയറ്റമുള്ള ഒരു സംഭവത്തെ കുറിച്ചാണ്. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് ഈ സംഭവം നടക്കുന്നത്. സംഭവം ഇങ്ങനെയാണ്, 40 വയസ്സുള്ള യുവാവ് മരിച്ചുവെന്ന് തെറ്റിദ്ധരിച്ച് ഏഴ് മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചു. ഏഴുമണിക്കൂറിന് ശേഷം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തപ്പോൾ യുവാവിന് ജീവനുള്ളതായി കണ്ടെത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത്തരത്തിൽ ഒരു സംഭവം ഉത്തർപ്രദേശിൽ ഉണ്ടായത്.

വ്യാഴാഴ്ച രാത്രി നടന്ന ബൈക്കപകടത്തിൽ 40 വയസ്സ് പ്രായമുള്ള ശ്രീകേഷ്കുമാർ എന്ന യുവാവിനെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവ് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി.തുടർന്ന് ഇയാളെ മോർച്ചറിയിലേക്ക് മാറ്റി.

death

ഫ്രീസറിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി എഴു മണിക്കൂറിന് ശേഷം മൃതദേഹം പുറത്തെടുത്തപ്പോഴാണ് യുവാവിന് ജീവനുള്ളതായി തിരിച്ചറിയുന്നത്. പോസ്റ്റുമോർട്ടത്തിനും അനുബന്ധ നടപടികൾക്കുമായി ബന്ധുക്കളുടെ പക്കൽ നിന്നും സമ്മതപത്രവും ആശുപത്രി അധികൃതർ ഒപ്പിട്ടു വാങ്ങിയിരുന്നു.

പോസ്റ്റ്മോർട്ടത്തിനായി പുറത്തെത്തിച്ചപ്പോൾ ബന്ധുക്കളാണ് ഇയാൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ശ്രീകേഷ് കുമാറിൻ്റെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വച്ചു. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. ഇതിലൂടെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്.

ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

എന്നാൽ, സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞു കൈകഴുകാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്. യുവാവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനില്ലായിരുന്നിവെന്നാണ് അധികൃതർ പറയുന്ന തൊടുന്യായം.ഹൃദയമിടിപ്പ് ഇല്ലാത്തതിനാലാണ് പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയത്. തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ ശ്രീകേഷ്കുമാറിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+