ചിതയില്‍ നിന്ന് മൃതദേഹം ചുമച്ചു; എഴുന്നേറ്റിരുന്ന് വെള്ളം കുടിച്ച് അരമണിക്കൂറിന് ശേഷം വീണ്ടും മരണം
ഭോപ്പാല്‍: മരിച്ചെന്നു കരുതിയ പലവ്യക്തികളും അവിചാരിതമായി ജീവതത്തിലേക്ക് തിരിച്ചെത്തിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭോപ്പാലില്‍ കഴിഞ്ഞ ദിവസം രാജേഷ് എന്ന വ്യക്തി ജീവിതത്തിലേക്ക് തിരികേ വന്നത് ചിതയില്‍ നിന്നായിരുന്നു. മദ്ധ്യപ്രദേശീലെ നരസിംഹപൂര്‍ ജില്ലയിലാണ് സംഭവം. മരണമടഞ്ഞെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 45 കാരനാണ് ചിതയില്‍ നിന്ന് എഴുന്നേറ്റത്.
ചിതയില്‍ നിന്ന് ജീവനോടെ എഴുന്നേറ്റെങ്കിലും അരമണീക്കൂറിനകം രാജേഷ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. രാജേഷ് മരിച്ചെന്നു കരുതി ചിതയൊരുക്കി ദഹിപ്പിക്കാനുള്ള ചടങ്ങുകള്‍ തുടങ്ങി. രാജേഷിനെ ചിതയില്‍ കിടത്തിയതിന് ശേഷം ചിതക്ക് തീ കൊളുത്താന്‍ തുടങ്ങി. അപ്പോഴാണ്് രാജേഷ് ചുമച്ച് കൊണ്ട് എഴുന്നേറ്റിരുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

അന്ത്യകര്‍മ്മം
ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് രാജേഷ് മരിച്ചതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. ശ്വാസം മുട്ടലിനെ തുടര്‍ന്നായിരുന്നു രാജേഷ് എന്ന ടില്ലുഗോളിനെ ഗദര്‍വാര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചിതയില്‍
ഗുരുതരമായ മദ്യപാനമായിരുന്നു രാജേഷിന്റെ രോഗകാരണമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. മൃതദേഹം വിട്ടിലെത്തിച്ചതിന് ശേഷം പതിനൊന്ന് മണിയോടെ ശ്മശാനത്തില്‍ എത്തിച്ച് ദഹിപ്പിക്കാനുള്ള പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മൃതദേഹം ചിതയില്‍ വെച്ച് ചിതക്ക് തീ കൊളുത്തി.

ചുമക്കുന്നു
മന്ത്രവും പതപരവുമായ ചടങ്ങുകള്‍ക്ക് ശേഷം രാജേഷിന്റെ മൂത്തമകന്‍ ആയിരുന്നു ചിതക്ക് തീ കൊളുത്തിയത്. തീ കൊളുത്തിയ ഉടനെ ശരീരം അനങ്ങുന്നത് പോലെ തോന്നി. രാജേഷ് ചുമച്ചതായിരുന്നു അത്. ഉടന്‍ ചിതയിലെ വിറകുകളെല്ലാം മാറ്റി. രാജേഷിനെ തൊട്ടടുത്ത ബെഞ്ചിലേക്ക് മാറ്റിക്കിടത്തി.

വെള്ളംകുടി
ബെഞ്ചിലേക്ക് മാറ്റികിടത്തിയ രാജേഷിന് വെള്ളം കൊടുത്തു. കൊടുത്ത വെള്ളത്തിന്റെ പകുതിയോളം അദ്ദേഹം കുടിക്കുകുയും ചെയ്തു. അതേസമയം ശരീരത്തിന്റെ മറ്റുഭാഗങ്ങളെല്ലാം അപ്പോഴും നിശ്ചലമായിരുന്നു. വെള്ളം കുടിച്ചതിന് ശേഷം രാജേഷ് അരമണിക്കൂറോളം ജീവനോടെ ഇരുന്നു.

വീണ്ടും മരണം
തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് രാജേഷിനെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഇസിജി എടുത്തതിന് ശേഷം രാജേഷിനെ ഒബസര്‍വേഷന്‍ റൂമിലേക്ക് മാറ്റി. 30 മിനിറ്റിന് ശേഷം രാജേഷ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വീണ്ടും അറിയിച്ചു. ഇത്തവണ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷമാണ് വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയത്.












Click it and Unblock the Notifications