അച്ഛന്റെ സമ്പാദ്യം മുഴുവന്‍ പഴയ നോട്ടില്‍..ബാങ്ക് കൈയൊഴിഞ്ഞു..എന്ത് ചെയ്യണമെന്നറിയാതെ കുടുംബം..!!
നോട്ട് നിരോധനം മൂലം ഭോപ്പാലില്‍ കുടുംബം കുരുക്കില്‍
ഭോപ്പാല്‍ : നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിന് ശേഷം പണി കിട്ടാത്തവര്‍ രാജ്യത്ത് കുറവായിരിക്കും. നോട്ട് നിരോധിച്ച വിവരം പോലും അറിയാത്ത കുഗ്രാമങ്ങളിലുള്ള പലരും പിന്നീട് നോട്ട് മാറാനാവാതെ ബുദ്ധിമുട്ടിലായിട്ടുമുണ്ട്. ഇത്തരത്തില്‍ ഭോപ്പാലില്‍ നിന്നുമാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.

ഭോപ്പാലുകാരനായ ശിവ് ചരണ്‍ സിങ്ങ് മാരന് എന്ന 93കാരന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരിക്കുമ്പോള്‍ അന്‍പതിനായിരം രൂപ മക്കള്‍ക്കായി ഈ വൃദ്ധന് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇത് മക്കള്‍ക്ക് ഉപകാരപ്പെടില്ല. കാരണം മുഴുവന്‍ തുകയും പഴയ അസാധു നോട്ടുകളാണ്. ശിവ് ചരണ്‍സിംഗ് മാരന് ഓര്‍മ്മ നശിച്ച നിലയിലാണ് മരിച്ചത്. ഇതിനാല്‍ പണം കരുതി വെച്ചിരുന്ന കാര്യം മക്കളാരും അറിഞ്ഞിരുന്നില്ല. മരണശേഷം അച്ഛന്റെ മുറി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

പണം മാറാനായി മകനായ മസ്താന് സിംഗ് മാരന് റിസര്‍വ് ബാങ്കിനെ സമീപിച്ചുവെങ്കിലും സമയപരിധി കഴിഞ്ഞതിനാല്‍ നോട്ടുകള്‍ മാറ്റി നല്കാന് ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഉള്ളവ ഹാജരാക്കിയെങ്കിലും അസാധുനോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റി നല്‍കിയില്ല. പ്രവാസികള്‍ക്ക് മാത്രമാണ് നിലവില്‍ നോട്ട് മാറ്റിയെടുക്കാന്‍ അനുമതിയുള്ളത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications