കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ സമ്പാദ്യം മുഴുവന്‍ പഴയ നോട്ടില്‍..ബാങ്ക് കൈയൊഴിഞ്ഞു..എന്ത് ചെയ്യണമെന്നറിയാതെ കുടുംബം..!!

നോട്ട് നിരോധനം മൂലം ഭോപ്പാലില്‍ കുടുംബം കുരുക്കില്‍

Google Oneindia Malayalam News

ഭോപ്പാല്‍ : നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിന് ശേഷം പണി കിട്ടാത്തവര്‍ രാജ്യത്ത് കുറവായിരിക്കും. നോട്ട് നിരോധിച്ച വിവരം പോലും അറിയാത്ത കുഗ്രാമങ്ങളിലുള്ള പലരും പിന്നീട് നോട്ട് മാറാനാവാതെ ബുദ്ധിമുട്ടിലായിട്ടുമുണ്ട്. ഇത്തരത്തില്‍ ഭോപ്പാലില്‍ നിന്നുമാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.

note

ഭോപ്പാലുകാരനായ ശിവ് ചരണ്‍ സിങ്ങ് മാരന്‍ എന്ന 93കാരന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരിക്കുമ്പോള്‍ അന്‍പതിനായിരം രൂപ മക്കള്‍ക്കായി ഈ വൃദ്ധന്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇത് മക്കള്‍ക്ക് ഉപകാരപ്പെടില്ല. കാരണം മുഴുവന്‍ തുകയും പഴയ അസാധു നോട്ടുകളാണ്. ശിവ് ചരണ്‍സിംഗ് മാരന്‍ ഓര്‍മ്മ നശിച്ച നിലയിലാണ് മരിച്ചത്. ഇതിനാല്‍ പണം കരുതി വെച്ചിരുന്ന കാര്യം മക്കളാരും അറിഞ്ഞിരുന്നില്ല. മരണശേഷം അച്ഛന്റെ മുറി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

note

പണം മാറാനായി മകനായ മസ്താന്‍ സിംഗ് മാരന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചുവെങ്കിലും സമയപരിധി കഴിഞ്ഞതിനാല്‍ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഉള്ളവ ഹാജരാക്കിയെങ്കിലും അസാധുനോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റി നല്‍കിയില്ല. പ്രവാസികള്‍ക്ക് മാത്രമാണ് നിലവില്‍ നോട്ട് മാറ്റിയെടുക്കാന്‍ അനുമതിയുള്ളത്.

English summary
The Reserve Bank of India has refused to exchange old notes left by a dead man to his family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X