മരിച്ച് രണ്ട് വര്‍ഷത്തിനകം തിരിച്ചുവന്നു, അകത്തായി

ഡോക്ടര്‍മാര്‍, പോലീസുകാര്‍ തുടങ്ങിയ പ്രമുഖരടക്കമുള്ള നിരവധി പേരെയാണ് ഇയാള്‍ പറ്റിച്ചത്. ഏതാണ്ട് 70 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷമാണ് വംശി കൃഷ്ണ മരണനാടകം കളിച്ചത് എന്നാണ് പോലീസ് പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് ഇയാള്‍ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.
ദഗ്ഗിരാലയില്‍ വെച്ചാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. വംശികൃഷ്ണയ്‌ക്കൊപ്പം ഉണ്ടായിരുന്ന അമ്മ അപകടത്തില്‍ കൊല്ലപ്പെട്ടു. അമ്മയുടെ മൃതദേഹം സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ വംശിയുടെ മൃതദേഹം കണ്ടുകിട്ടാത്തതില്‍ അന്നേ ദുരൂഹത ഉണ്ടായിരുന്നു.
ഇത് തെളിയിക്കാനായി ആളുകള്‍ ശ്രമിച്ചുവരികയായിരുന്നു. വംശിയുടെ ബന്ധുവീടുകളും ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങളും നാട്ടുകാര്‍ നിരീക്ഷിച്ചു. വ്യാഴാഴ്ച രാത്രിയാണ് വംശികൃഷ്ണ പുഷ്പ ടാക്കീസ് സെന്ററിലുള്ള ഒരു സഹായിയുടെ വീട്ടിലെത്തിയത് നാട്ടുകാര്‍ കണ്ടുപിടിച്ചത്. വിജയവാഡ സിറ്റി പോലീസിന് വേണ്ട ക്രിമിനലുകളില്‍ ഒരാളാണ് വംശിയെന്ന് പിന്നീട് പോലീസ് പറഞ്ഞു.












Click it and Unblock the Notifications