ഓവര്‍ഡോസ് ഇഞ്ചക്ഷന്‍ നല്‍കി രോഗി മരിച്ചു, മൃതശരീരം കത്തിക്കാന്‍ ഡോക്ടറുടെ ശ്രമം
ഹൈദരാബാദ്: രോഗിയുടെ മൃതശരീരം കത്തിക്കാന്‍ ശ്രമിച്ച ഡോക്ടറെ നാട്ടുക്കാര്‍ പിടികൂടി. പുറം വേദനയ്ക്ക് ക്ലിനിക്കില്‍ എത്തിയ രോഗിയ്ക്ക് ഓവര്‍ഡോസ് ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണത്തിന് കാരണമായത്.
ഷംഷാബാദ് സ്വദേശിയായ നയിമുധീന്‍(45) ആണ് മരിച്ചത്. സ്ഥിരമായി ഡോക്ടര്‍ സല്‍മാന്റെ ക്ലിനിക്കില്‍ സന്ദര്‍ശിക്കുന്ന രോഗിയായിരുന്നു ഇയാള്‍.

പുറം വേദനയ്ക്കുള്ള ഇഞ്ചക്ഷന്‍ നല്‍കി മിനിട്ടുകള്‍ക്കുള്ളില്‍ ഇയാള്‍ മരിക്കുകയായിരുന്നു. രോഗിയെ സ്‌കൂട്ടറിന് പുറകില്‍ വെച്ച്‌കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി മൃതശരീരം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുക്കാര്‍ ഇയാളെ പിടികൂടിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications