കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ പഞ്ചായത്ത് സമിതി അംഗമായി തിരഞ്ഞെടുത്തത് 9 വര്‍ഷം മുന്‍പ് മരിച്ച യുവതിയെ

  • By Pratheeksha
Google Oneindia Malayalam News

പാറ്റ്‌ന:ബീഹാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പത്താം ഘട്ടം സമാപിച്ചപ്പോള്‍ സീതാമഹി ജില്ലയിലെ ടിക്കൗലി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുത്തത് ഒന്‍പതു വര്‍ഷം മുന്‍പ് മരിച്ച യുവതിയെ. തിരഞ്ഞെടുപ്പിനു ശേഷം അധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് യുവതി വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ടതാണെന്നറിയുന്നത്. ടിക്കൗലി പഞ്ചായത്ത് അംഗമായ മിഥലേഷ് ദേവിയുടെ പേരിലാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നത്. 'നിര്‍ഭയ' മോഡല്‍ ബലാത്സംഗം ബീഹാറിലും; 21 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

'നിര്‍ഭയ' മോഡല്‍ ബലാത്സംഗം ബീഹാറിലും; 21 വയസ്സുകാരി ഗുരുതരാവസ്ഥയില്‍'നിര്‍ഭയ' മോഡല്‍ ബലാത്സംഗം ബീഹാറിലും; 21 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് സിക്കന്ദര്‍ മിഥലേഷ് ദേവിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് തിരിച്ചെത്തി രണ്ടാമതും വിവാഹം ചെയ്ത്. രണ്ടാം ഭാര്യ ഗുഡിയ ദേവിയെ മിഥലേഷ് ദേവിയുടെ പേരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

bihar-25-

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോഴും പത്രിയായ സിക്കന്ദര്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കോടതിയെ കബളിപ്പിക്കാനുളള ശ്രമമായിരുന്നെന്നും പോലീസ് പറഞ്ഞു. ജില്ലാ മജിസ്ട്രേട്ട് രാജീവ് റോഷന്‍ കേസില്‍ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

21കാരിയെ തോക്കിന്‍മുനയില്‍ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ തോക്ക് കയറ്റി!21കാരിയെ തോക്കിന്‍മുനയില്‍ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ തോക്ക് കയറ്റി!

English summary
A woman in Bihar, who died nine years ago, has been elected as panchayat samiti member in the recently concluded 10-phase panchayat elections, officials said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X