ഷിയാ പള്ളിയില്‍ ഭീകരാക്രമണം, പള്ളിയിലെ ഇമാം കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലുള്ള ഷിയാ വിഭാഗത്തിന്റെ പള്ളിക്കു നേരെ ഭീകരാക്രമണം. പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. പള്ളിക്കുള്ളില്‍ ഇരുപതോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. മുഖം മറച്ചുവെച്ച് ആയുധധാരി പള്ളിക്കുള്ളില്‍ കയറി വിശ്വാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ പള്ളിയിലെ ഇമാം കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ആയുധധാരി കൃത്യം നിര്‍വഹിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.

എഴുപതുകാരനായ ഇമാം അബു താഹര്‍ വെടിയേറ്റു വീഴുകയായിരുന്നു. പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇമാമിനെ രക്ഷിക്കാനായില്ല. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണോ ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂവെന്നാണ് പറയുന്നത്. ഷിയാ വിഭാഗത്തിനുനേരെ ആക്രമണം നടക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബംഗ്ലാദേശില്‍ തന്നെ കഴിഞ്ഞമാസം ശിയാ കേന്ദ്രത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications