കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളെക്കൊല്ലി രാസപദാര്‍ത്ഥം ഇന്‍ഡോറില്‍: പിടിച്ചെടുത്തത് അനധികൃത ലാബില്‍ നിന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശേഷിയുള്ള രാസപദാര്‍ത്ഥം ഇന്‍ഡോറില്‍ നിന്ന് പിടിച്ചെടുത്തു. 50 ലക്ഷം ആളുകളെ വരെ ഒറ്റയടിക്ക് കൊന്നൊടുക്കാന്‍ ശേഷിയുള്ള ഫെന്റാനൈല്‍ എന്ന രാസവസ്തുവാണ് ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്ന് പിടിച്ചെടുത്തത്. ഒരാഴ്ച മുമ്പ് ഡയറക്ടറേറ്റ് ഓഫ് ററവന്യൂ ഇന്റലിജന്‍സാണ് മരുന്ന് പിടിച്ചെടുത്തത്.

 ഫെന്റാനൈല്‍ എന്ന് സ്ഥിരീകരണം

ഫെന്റാനൈല്‍ എന്ന് സ്ഥിരീകരണം

ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്ന് പിടിച്ചെടുത്ത മരുന്ന് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ‍ഡിഫന്‍സ് റിസര്‍ച്ച് ആന്‍‍ഡ് ഡവലപ്പ്മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാസായുധമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 50 ലക്ഷം ആളുകളെ ഇല്ലാതാക്കാനുള്ള പ്രഹരശേഷി ഈ രാസപദാര്‍ത്ഥത്തിനുണ്ട്. ഒമ്പത് കിലോയോളം രാസപദാര്‍ത്ഥമാണ് പിടിച്ചെടുത്തത്. ഒരാഴ്ച നീണ്ട പരിശോധനയിലാണ് രാസപദാര്‍ത്ഥം സംബന്ധിച്ച സ്ഥിരീകരണമുണ്ടാകുന്നത്.

 ഇന്ത്യയില്‍ ആദ്യം!!

ഇന്ത്യയില്‍ ആദ്യം!!

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഫെന്റാനൈല്‍ പിടികൂടുന്നത്. പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ക്ക് മാത്രമാണ് ഈ മരുന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെ ലബോറട്ടറിയില്‍ വെച്ച് ഈ മരുന്ന് നിര്‍മിച്ചെടുക്കാന്‍ സാധിക്കൂ. വൈദ്യപരിശോധനയ്ക്കും അനസ്തേഷ്യ നല്‍കുന്നതിന് കുറഞ്ഞ അളവിലും വേദന സംഹാരിയായും ഫെന്റാനൈല്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. മരുന്ന് പിടിച്ചെടുത്ത ലബോറട്ടറി ഒരു ശാസ്ത്രജ്ഞനും വ്യവസായിയും ചേര്‍ന്നാണ് നടത്തുന്നതെന്നാണ് നിലവില്‍ ലഭിച്ചിട്ടുള്ള വിവരം. രാസായുധമായി ഉപയോഗിച്ചാല്‍ നിരവധിപേരെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഫെന്റാനൈല്‍.

 ഹെറോയിനേക്കാള്‍ 50 മടങ്ങ് ശേഷി!

ഹെറോയിനേക്കാള്‍ 50 മടങ്ങ് ശേഷി!

ലഹരിമരുന്നായ ഹെറോയിനേക്കാള്‍ 50 മടങ്ങ് അധികവീര്യമാണ് ഫെന്റാനൈലിനുള്ളത്. മോര്‍ഫിനേക്കാള്‍ 100 മടങ്ങ് അധികവീര്യവും ഈ രാസപദാര്‍ത്ഥത്തിനുണ്ട്. പരീക്ഷണശാലയില്‍ വെച്ച് കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന ഫെന്റാനൈല്‍ വളരെ കുറഞ്ഞ അളവില്‍ ശ്വസിക്കുന്നത് തന്നെ മരണകാരണമാകും. പെട്ടെന്ന് ത്വക്കില്‍ കൂടി ആഗിരണം ചെയ്യപ്പെടുന്ന രാസപദാര്‍ത്ഥത്തിന് വളരെ വേഗത്തില്‍ വായുവില്‍ പരക്കാനുള്ള കഴിവുമുണ്ട്. രണ്ട് മില്ലി ഗ്രാം ഫെന്റാനൈല്‍ ഉള്ളിലെത്തിയാല്‍ മരണവും ഉറപ്പാണ്.

 110 കോടിയുടെ മരുന്ന്!

110 കോടിയുടെ മരുന്ന്!

അന്താരാഷ്ട്ര വിപണിയില്‍ 110 കോടി രൂപയോളം വിലവരുന്ന മരുന്നാണ് ഇന്‍ഡോറിലെ ലാബില്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയില്‍ ഫെന്റാനൈല്‍ നിര്‍മിക്കുന്നതിന് പിന്നില്‍ മെക്സിക്കന്‍ ലഹരിമരുന്ന് മാഫിയ ആണെന്നാണ് സൂചനകള്‍. ഫെന്റാനൈലിന്റെ അസംസ്കൃ വസ്തുുവായ 4 ANPP എന്ന രാസവസ്തുു ഇന്ത്യയിലേക്ക് എത്തുന്നത് സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളാണ് ഫെന്റാനൈല്‍ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ചൈനാ ഗിരി, ചൈനാ ടൗണ്‍​എന്നീ പേരുകളിലാണ് ഈ രാസപദാര്‍ത്ഥം അറിയപ്പെടുന്നത്. ഫെന്റാനൈല്‍ ഗുളിക രൂപത്തില്‍ വിദേശരാജ്യങ്ങളില്‍ കരിഞ്ചന്തകളില്‍ ലഭ്യമാണ്.

English summary
Deadly Chemical That Could Kill 50 Lakh Seized From Indore PhD Scholar, Scientists Baffled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X