ഉഷ്ണ തരംഗം വരുന്നു; 35 കോടി ജനങ്ങള്‍ മരിക്കും, പകര്‍ച്ച വ്യാധിയും ദാരിദ്ര്യവും, കൊടുംവരള്‍ച്ച
ദില്ലി: തുടര്‍ച്ചയായ പ്രകൃതി ദുരന്തം അപായ സൂചനകള്‍... ഉഷ്ണ തരംഗമുണ്ടാകാന്‍ പോകുന്നുവെന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട്. ഇന്ത്യയിലാണ് കടുത്ത പ്രതിസന്ധി രൂപപ്പെടുക. 2015ലുണ്ടായതിനേക്കാള്‍ ശക്തമായ ഉഷ്ണതരംഗത്തിനാണ് സാധ്യത. 2015ല്‍ 2500 പേരാണ് ഉഷ്ണ തരംഗത്തില്‍ മരിച്ചത്.
ആഗോളതലത്തില്‍ 35 കോടി ജനങ്ങള്‍ ഇതുമൂലം മരിച്ചേക്കാം. പകര്‍ച്ച വ്യാധികള്‍ വ്യാപകമാകും. ദാരിദ്ര്യം വര്‍ധിക്കും. വരള്‍ച്ച ശക്തിപ്പെടും. അസുഖങ്ങള്‍ ഒഴിഞ്ഞ നേരമുണ്ടാകില്ലെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും. ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

രൂക്ഷമായ അവസ്ഥ ഇന്ത്യയില്‍
ഉഷ്ണതരംഗത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥ ഇന്ത്യയിലാകുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയാണ് കടുത്ത ഭീഷണി നേരിടുന്നത്. 2015ല്‍ സംഭവിച്ചതിനേക്കാള്‍ രൂക്ഷമാകും സാഹചര്യം. അന്ന് 2500 പേരാണ് മരിച്ചത്. അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് കടന്നാല്‍ സാഹചര്യം വിവരിക്കാന്‍ പറ്റാത്ത നിലയിലേക്ക് മാറുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഡിസംബറില്‍ പോളണ്ടില്‍
വിവിധ രാജ്യങ്ങള്‍ സംയുക്തമായിട്ടാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠിച്ചതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടു. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ വിശദമായ ചര്‍ച്ച നടത്തും. അന്തരീക്ഷ താപനില പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കൂട്ട മരണമാകും ഫലമെന്ന് റിപ്പോര്‍ട്ട് താക്കീത് ചെയ്യുന്നു.

ഇന്ത്യയുടെ നിലപാട് നിര്‍ണായകം
പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്താന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ കാര്യമായ കുറവ് പ്രകടമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ പഠനം നടത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബര്‍ ബഹിര്‍ഗമനമുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ പോളണ്ടിലെ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാകും.

35 കോടി ജനങ്ങള്‍ മരിക്കും
ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണക്കാക്കാന്‍ സാധിക്കില്ല. ഇന്ത്യയിലും പാകിസ്താനിലുമാണ് കടുത്ത ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മലേറിയ, ഡെങ്കി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പതിവാകും. മെട്രോ നഗരങ്ങളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വരും. 2050 ആകുമ്പോഴേക്കും 35 കോടി ജനങ്ങളുടെ മരണമാകും ഫലം. ദാരിദ്ര്യം വര്‍ധിക്കുകയും ചെയ്യും.

പ്രശ്‌നവും പരിഹാരവും
ചൂട് കാറ്റുകള്‍ തുടര്‍ച്ചയായുണ്ടാകും. ഇത് വിളകളുടെ നാശത്തിന് കാരണമാകും. കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. തുടര്‍ച്ചയായ കാലാവസ്ഥാ മാറ്റങ്ങള്‍ കൃഷിയെ നശിപ്പിക്കും. ദാരിദ്ര്യവും വരള്‍ച്ചയുമാകും ഫലം. ഇതാകട്ടെ പോഷകാഹാര കുറവിന് ഇടവരുത്തും. കൂട്ടമരണമാകും പിന്നീട്. ചൂട് കുറയ്ക്കുക മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്‍ക്കത്തയിലും കറാച്ചിയിലും
2030 ആകുമ്പോഴേക്കും ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. ഇന്ത്യന്‍ ഉപഭൂകണ്ഡത്തില്‍ കൊല്‍ക്കത്തയിലും കറാച്ചിയിലുമാകും കടുത്ത ചൂട് അനുഭവപ്പെടുക. ഈ രണ്ട് നഗരങ്ങളിലും ഉഷ്ണ തരംഗമുണ്ടാകും. കൂട്ടമരണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന അര്‍തര്‍ വൈന്‍സ് പറയുന്നു. 2010ലുണ്ടായിരുന്ന താപനിലയേക്കാള്‍ കാര്‍ബര്‍ പുറംതള്ളല്‍ 45 ശതമാനം കുറയ്ക്കുകയാണ് ഏക പരിഹാരമെന്നും അദ്ദേഹം പറയുന്നു.

ഉയരുക തന്നെ
ഏറെ കാലമായി താപനില ഉയരുക തന്നെയാണ്. കുറയ്ക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ 1.5 ലേക്കും രണ്ട് ഡിഗ്രിയിലേക്കും താപനില അധികം വൈകാതെ എത്തും. ഇന്ത്യയും പാകിസ്താനും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഭക്ഷണം കിട്ടാതെ മരിക്കും
ചൂട് ഇനിയും വര്‍ധിച്ചു കഴിഞ്ഞാല്‍ ദാരിദ്ര്യം ഇരട്ടിയാകും. ഭക്ഷ്യസുരക്ഷ നഷ്ടപ്പെടും. ഭക്ഷ്യവസ്തുക്കള്‍ക്ക് കൂടുതല്‍ വില കൊടുക്കേണ്ടി വരും. വരുമാനം കുറയും. പലരും ഭക്ഷണം കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടാകും. നിത്യരോഗികള്‍ വര്‍ധിക്കുമെന്നും പുതിയ റിപ്പോര്‍ട്ട് താക്കീത് ചെയ്യുന്നു.

2050 ആകുമ്പോഴേക്കും
ചൂട് കൂടുന്നതും ദാരിദ്ര്യം വര്‍ധിക്കുന്നതും ഒരുമിച്ചായിരിക്കും. ചൂട് കൂടുന്നതും കാര്‍ബര്‍ ബഹിര്‍ഗമനവും പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ലെങ്കില്‍ ആഗോള തലത്തില്‍ കൂട്ടമരണങ്ങള്‍ നിത്യസംഭവമാകും. 2050 ആകുമ്പോഴേക്കും വന്‍ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും. ഏഷ്യയിലാകും കൂടുതല്‍ പ്രതിസന്ധി രൂപപ്പെടുക. പ്രത്യേകിച്ചും ഇന്ത്യയിലും പാകിസ്താനിലും.

പ്രശ്‌നം ഇതുമാത്രം
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം കാര്‍ബര്‍ ബഹിര്‍ഗമനമാണ്. വ്യവസായ ശാലകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരങ്ങളില്‍ നിന്നുമാണ് പ്രധാനമായും കാര്‍ബര്‍ ബഹിര്‍ഗമിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം. കാര്‍ബര്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ആഗോള താപനം കുറച്ചുകൊണ്ടുവരികയും വേണമെന്ന് പാരിസ് ഉച്ചകോടി നിര്‍ദേശിച്ചിരുന്നു.

പോളണ്ട് ഉച്ചകോടിയില്‍ പ്രതീക്ഷ
എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങള്‍ പാരിസ് ഉച്ചകോടിയിലെ നിബന്ധനകള്‍ പൂര്‍ണമായി പാലിക്കാന്‍ തയ്യാറായിട്ടില്ല. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ ഫലം. മഴ കിട്ടേണ്ട സമയം കിട്ടാതെ വരും. അപ്രതീക്ഷിതമായി പ്രളയമുണ്ടാകും. കൃഷികള്‍ നശിക്കും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും ചെയ്യും. പോഷകാഹാര കുറവും അനുഭവപ്പെടും. പോളണ്ടില്‍ നടക്കുന്ന ഉച്ചകോടിയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications