പാക്കിസ്ഥാനില്‍ അകപ്പെട്ട ഗീത ഒക്ടോബര്‍ 26ന് ഇന്ത്യയിലേക്ക് തിരിച്ചുവരും
ദില്ലി: അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികടന്ന് പാക്കിസ്ഥാനില്‍ എത്തപ്പെട്ട ബധിരയും മൂകയുമായ ഗീത ഒരു പതിറ്റാണ്ടിനുശേഷം ജന്മനാട്ടില് തിരിച്ചെത്തുന്നു. പാക്കിസ്ഥാനിലെ ചാരിറ്റി സംഘടനയായ എദിയിലെ 5 അംഗങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 26ന് തിങ്കളാഴ്ച ഗീത ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
എദിയിലെ അംഗങ്ങളെ പ്രത്യേക അതിഥികളായി പരിഗണിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലത്തിലെ ഉദ്യോഗസ്ഥന് വികാസ് സ്വരൂപ് അറിയിച്ചു. ബിഹാറിലെ ഒരു കുടുംബം ഗീത തങ്ങളുടെ മകളാണ് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഗീതയെ കൈമാറുന്നതിന് മുന്‍പ് ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഉദ്യോഗസ്ഥന് അറിയിച്ചു.

ഗീതയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബിഹാറിലെ രക്ഷിതാക്കള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്. ഇവര്‍ നല്കിയ പഴയകാല ഫോട്ടോ ഗീത തിരിച്ചറിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്ത്യയിലേക്കുള്ള മടക്കയാത്ര വേഗത്തിലായത്. ഡിഎന്‍എ ടെസ്റ്റ് പരാജയപ്പെടുകയാണെങ്കില്‍ ഗീതയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
2004ലാണ് ഗീതയെ കുടുംബത്തിന് നഷ്ടമാകുന്നത്. പഞ്ചാബില്‍ വെച്ച് ഗീത അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്കുള്ള ട്രെയിനില്‍ അകപ്പെടുകയായിരുന്നെന്ന് ഗീതയുടെ പിതാവെന്ന് കരുതപ്പെടുന്ന ജനാര്‍ദ്ധന്‍ മഹതോ പറയുന്നു. 11ാം വയസില്‍ കാണാതായ ഗീതയ്ക്ക് ഇപ്പോള്‍ 21 വയസുണ്ട് ഗീതയ്ക്ക്. സല്മാന് ഖാന്റെ ഭജ് രംഗീ ഭായീജാന്‍ എന്ന സിനിമ പുറത്തിറങ്ങിയതിനുശേഷമാണ് ഗീതയുടെ കഥ മാധ്യമങ്ങളിലൂടെ പുറത്തറിയുന്നത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications