കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ അകപ്പെട്ട ഗീത ഒക്ടോബര്‍ 26ന് ഇന്ത്യയിലേക്ക് തിരിച്ചുവരും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികടന്ന് പാക്കിസ്ഥാനില്‍ എത്തപ്പെട്ട ബധിരയും മൂകയുമായ ഗീത ഒരു പതിറ്റാണ്ടിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തുന്നു. പാക്കിസ്ഥാനിലെ ചാരിറ്റി സംഘടനയായ എദിയിലെ 5 അംഗങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 26ന് തിങ്കളാഴ്ച ഗീത ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

എദിയിലെ അംഗങ്ങളെ പ്രത്യേക അതിഥികളായി പരിഗണിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലത്തിലെ ഉദ്യോഗസ്ഥന്‍ വികാസ് സ്വരൂപ് അറിയിച്ചു. ബിഹാറിലെ ഒരു കുടുംബം ഗീത തങ്ങളുടെ മകളാണ് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഗീതയെ കൈമാറുന്നതിന് മുന്‍പ് ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

geeta

ഗീതയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബിഹാറിലെ രക്ഷിതാക്കള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്. ഇവര്‍ നല്‍കിയ പഴയകാല ഫോട്ടോ ഗീത തിരിച്ചറിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്ത്യയിലേക്കുള്ള മടക്കയാത്ര വേഗത്തിലായത്. ഡിഎന്‍എ ടെസ്റ്റ് പരാജയപ്പെടുകയാണെങ്കില്‍ ഗീതയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

2004ലാണ് ഗീതയെ കുടുംബത്തിന് നഷ്ടമാകുന്നത്. പഞ്ചാബില്‍ വെച്ച് ഗീത അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്കുള്ള ട്രെയിനില്‍ അകപ്പെടുകയായിരുന്നെന്ന് ഗീതയുടെ പിതാവെന്ന് കരുതപ്പെടുന്ന ജനാര്‍ദ്ധന്‍ മഹതോ പറയുന്നു. 11ാം വയസില്‍ കാണാതായ ഗീതയ്ക്ക് ഇപ്പോള്‍ 21 വയസുണ്ട് ഗീതയ്ക്ക്. സല്‍മാന്‍ ഖാന്റെ ഭജ് രംഗീ ഭായീജാന്‍ എന്ന സിനിമ പുറത്തിറങ്ങിയതിനുശേഷമാണ് ഗീതയുടെ കഥ മാധ്യമങ്ങളിലൂടെ പുറത്തറിയുന്നത്.

English summary
deaf-mute girl Geeta to return to India on Oct 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X