ഡിഎന്‍എ ടെസ്റ്റില്‍ വിജയിക്കുമെന്ന് ഗീതയുടെ 'അച്ഛന്'
ദില്ലി: വര്‍ഷങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ഗീതയുടെ അച്ഛനെന്ന് അവകാശപ്പെടുന്ന ജനാര്‍ദ്ദന്‍ മഹാതോ വരാനിരിക്കുന്ന ഡിഎന്‍എ ടെസ്റ്റില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗീതയെ തിങ്കളാഴ്ച ഇന്ത്യയിലെത്തിക്കാനാണ് ഇന്ത്യാ പാക്കിസ്ഥാന് സര്‍ക്കാരുകളുടെ തീരുമാനം. ഇന്ത്യയില്‍ എത്തിച്ചശേഷം നടത്തുന്ന ഡിഎന്‍എ ടെസ്റ്റിനുശേഷമാകും യുവതിയെ കുടുംബത്തിന് കൈമാറുക.
നിലവില്‍ ബിഹാര്‍ സ്വദേശികളായ ദമ്പതികളാണ് ഗീത തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബില്‍ ജോലി ചെയ്യവെ ഗീതയെ തങ്ങള്‍ക്ക് നഷ്ടമായെന്നാണ് ഇവര്‍ പറയുന്നത്. ഏതുതരം ടെസ്റ്റുകള്‍ വേണമെങ്കിലും നടത്താം. ഒന്നില്‍ നിന്നും തനിക്ക് ഒളിച്ചോടേണ്ട ആവശ്യമില്ലെന്നും എല്ലാ ടെസ്റ്റുകളും തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നും ജനാര്‍ദ്ദന്‍ മഹാതോ പറഞ്ഞു.

തിങ്കളാഴ്ച പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാകും ഗീത ഇന്ത്യയില്‍ എത്തുക. പാക്കിസ്ഥാനില്‍ അകപ്പെട്ടശേഷം എദി എന്ന ചാരിറ്റി സംഘടനയ്ക്ക് കീഴിലായിരുന്നു ഗീത കഴിഞ്ഞിരുന്നത്. ഈ സംഘടനയിലെ അംഗങ്ങളാണ് ഗീതയ്ക്കൊപ്പം ഇന്ത്യയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇന്ത്യയുടെ പ്രത്യേക അതിഥികളായിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
2001ലാണ് ഗീത ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള സംത്സോത എക്സ്പ്രസില്‍ കയറി അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗീതയുടെ ജീവിതവുമായി സാമ്യമുള്ള ബോളിവുഡ് സിനിമ ബജ് രംഗീ ഭായീജാന്‍ പുറത്തിറങ്ങിയശേഷമാണ് ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications