പ്രിയപ്പെട്ട ബിജെപിക്കാരാ,എന്റെ മതത്തെപ്പറ്റി എന്നെ പഠിപ്പിക്കാന്‍ വരരുതെന്ന് ബോളിവുഡ് താരം

ബിജെപിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബോളിവുഡ് താരം സുചിത്ര കൃഷ്ണമൂര്‍ത്തി. ബിജെപിയുടെ ഹിന്ദുത്വ വാദത്തിനെതിരെയും ഫാസിസത്തിനെതിരെയുമാണ് നടിയും ഗായികയുമായ സുചിത്ര എത്തിയത്. സുചിത്രയുടെ തുറന്ന കത്ത് രാജ്യത്താകെ ചര്‍ച്ചാവിഷയവുമായി.

പ്രിയപ്പെട്ട ബിജെപിക്കാരാ...എന്റെ മതത്തെപ്പറ്റി എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത്. ഞാന്‍ എന്തു കഴിക്കണമെന്നും ഞാനെന്തു വസ്ത്രം ധരിക്കണമെന്നും ഞാനാണ് തീരുമാനിക്കുക, അതു പഠിപ്പിക്കാന്‍ ഒരു ബിജെപിക്കാരനും അവകാശമില്ലെന്നാണ് സുചിത്ര പറയുന്നത്. മോദി ഒരു ഏകാധിപതിയാണെന്നും സുചിത്ര പറയുന്നു.

വോട്ട് ചെയ്ത് ജയിപ്പിച്ചത് ഒരു ഫാസിസ്റ്റ് ഭരണാധികാരിയെയാണ് എന്നത് നിരാശപ്പെടുത്തുന്നുവെന്നും താരം ആഞ്ഞടിക്കുന്നു. ഇതൊക്കെ പറഞ്ഞതിന്റെ പേരില്‍ ബിജെപി തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാലും തനിക്ക് പേടിയില്ലെന്നും സുചിത്ര വെല്ലുവിളിക്കുന്നു.

ഞാന്‍ എന്നും ഹിന്ദുത്വവാദത്തെ എതിര്‍ക്കും

ഞാന്‍ എന്നും ഹിന്ദുത്വവാദത്തെ എതിര്‍ക്കും

താന്‍ അരാഷ്ട്രീയവാദിയും തനിക്ക് മുന്നില്‍ രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലെന്നുമാണ് സുചിത്ര കത്തില്‍ എഴുതിയത്. എന്നാല്‍ രാജ്യത്തിന്റെ നല്ല ഭാവി സ്വപ്‌നം കാണുന്ന ആളാണ് താനെന്നും താരം പറയുന്നു.

സ്വന്തം മതത്തെപ്പറ്റി ആരും പഠിപ്പിക്കേണ്ട

സ്വന്തം മതത്തെപ്പറ്റി ആരും പഠിപ്പിക്കേണ്ട

എന്റെ മതത്തെക്കുറിച്ച് എനിക്ക് നല്ല ബോധമുണ്ട്. ഒരു ബിജെപിക്കാരനും അതിനെക്കുറിച്ച് പഠിപ്പിക്കാന്‍ ഇങ്ങോട്ടു വരേണ്ടെന്നാണ് സുചിത്ര പറഞ്ഞത്.

സ്ത്രീകളുടെ വസ്ത്രധാരണ

സ്ത്രീകളുടെ വസ്ത്രധാരണ

പെണ്‍കുട്ടികളുടെ വസ്ത്ര ധാരണയെക്കുറിച്ച് പരാമര്‍ശിക്കുന്നതിനെതിരെയും താരം പ്രതികരിക്കുന്നുണ്ട്. ഞാനെന്തു കഴിക്കണമെന്നും എങ്ങനെ വസ്ത്രം ധരിക്കണമെന്നും ഞാനാണ് തീരുമാനിക്കുന്നത്. അതിനെക്കുറിച്ചുള്ള ബോധം തനിക്കുണ്ട്. ഒരു ബിജെപിക്കാരനും അതെക്കുറിച്ച് പറയാനുള്ള അവകാശമില്ലെന്നും സുചിത്ര പറയുന്നു.

ഞാന്‍ ഒരു ഹിന്ദുവാണ്

ഞാന്‍ ഒരു ഹിന്ദുവാണ്

എന്റെ മുത്തച്ഛനും അവരുടെ പൂര്‍വികരും ക്ഷേത്ര പൂജാരിമാരായിരുന്നു. എന്റെ അച്ഛന്‍ ഇപ്പോഴും വേദമന്ത്രങ്ങള്‍ ഉരിവിടാറുണ്ട്. എന്റെ രക്തത്തിലുള്ളതാണ് ഹിന്ദുത്വം. ഞാന്‍ എന്തു ചിന്തിക്കണമെന്ന് നിങ്ങള്‍ പറയേണ്ടതില്ല.

ബിജെപിക്ക് ഹിന്ദു എന്നു വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ല

ബിജെപിക്ക് ഹിന്ദു എന്നു വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ല

ഹിന്ദു മതത്തിന്റെ പാരമ്പര്യമായ സഹിഷ്ണുത പുലര്‍ത്താന്‍ അറിയില്ലെങ്കില്‍ സ്വയം ഹിന്ദു എന്നു വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഒരു അര്‍ഹതയുമില്ലെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ഹിന്ദുത്വം ഞാന്‍ തിരസ്‌ക്കരിക്കുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തിയാലും തനിക്ക് പേടിയില്ല

രാജ്യദ്രോഹക്കുറ്റം ചുമത്തിയാലും തനിക്ക് പേടിയില്ല

ഇതൊക്കെ പറഞ്ഞതിന്റെ പേരില്‍ ബിജെപി തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാലും തനിക്ക് പേടിയില്ലെന്നും സുചിത്ര വെല്ലുവിളിക്കുന്നു. താന്‍ ഇന്ത്യയ്ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും സുചിത്ര പറയുന്നു.

രാഷ്ട്രത്തെ ഭരിക്കാനും നിങ്ങള്‍ക്ക് അര്‍ഹതയില്ല

രാഷ്ട്രത്തെ ഭരിക്കാനും നിങ്ങള്‍ക്ക് അര്‍ഹതയില്ല

ഹിന്ദു എന്നു പറഞ്ഞാല്‍ സഹനശക്തിയുള്ളവനാണ്. എന്നാല്‍ നിങ്ങള്‍ക്ക് അതില്ലെന്നു ഞാന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവായിരിക്കാനും നിങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും താരം തുറന്നടിക്കുന്നു.

സ്മൃതി ഇറാനിക്കെതിരെയും

സ്മൃതി ഇറാനിക്കെതിരെയും

സ്വന്തം വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സ്മൃതി ഇറാനി നമ്മുടെ വിദ്യാഭ്യാസ മന്ത്രിയാണെന്ന് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും താരം പറയുന്നു.

ബീഫ് നിരോധനത്തിനെതിരെ

ബീഫ് നിരോധനത്തിനെതിരെ

ആടും കോഴിയും നിങ്ങളോട് എന്തു തെറ്റാണ് ചെയ്തതെന്ന് സുചിത്ര ചോദിക്കുന്നു. അവയെ കൊല്ലുന്നതില്‍ തെറ്റില്ലേ, പശുവിനെ കൊന്നാലാണ് പ്രശ്‌നം. ഈ നിരോധനം ആളുകളില്‍ നിങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ തനിക്ക് ഹിന്ദുവായതില്‍ ലജ്ജ തോന്നുന്നുവെന്നും താരം പറയുന്നു.

മോദിക്കെതിരെ

മോദിക്കെതിരെ

മോദി ഒരു ഏകാധിപതിയാണെന്നും സുചിത്ര പറയുന്നു. മോദി സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തുന്നു. വോട്ട് ചെയ്ത് ജയിപ്പിച്ചത് തെറ്റായി പോയെന്ന് കരുതുന്നു. ഒരു ഫാസിസ്റ്റ് ഭരണാധികാരിയെയാണ് ജയിപ്പിച്ചതെന്നും സുചിത്ര പറയുന്നു.

ആരാണീ സുചിത്ര കൃഷ്ണമൂര്‍ത്തി

ആരാണീ സുചിത്ര കൃഷ്ണമൂര്‍ത്തി

തമിഴ്‌നാട്ടില്‍ നിന്നും ബോളിവുഡിലേക്കെത്തിയ താരമാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. ഗായികയും നടിയും ചിത്രകാരിയും സാഹിത്യകാരിയുമാണ് സുചിത്ര. മുംബൈയിലാണ് സുചിത്രയുടെ ജനനം. സമകാലിക വിഷയങ്ങളില്‍ സുചിത്ര പണ്ടുമുതലേ ഇടപ്പെട്ടിരുന്നു.

ടെലിവിഷന്‍ സീരിയലിലൂടെ

ടെലിവിഷന്‍ സീരിയലിലൂടെ

ടെലിവിഷന്‍ സീരിയലിലൂടെയാണ് സുചിത്ര അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ഷാരൂഖ് ഖാന്‍ നായകനായ കഭി ഹാ കഭി ന എന്ന ചിത്രത്തിലും, മൈ വൈഫ്‌സ് മര്‍ഡര്‍, റണ്‍, കര്‍മ ഔര്‍ ഹോളി, കന്നട ചിത്രം വിശ്വ തുടങ്ങിയ ചിത്രങ്ങളിലും സുചിത്ര വേഷമിട്ടു.

ജയറാമിനൊപ്പവും അഭിനയിച്ചു

ജയറാമിനൊപ്പവും അഭിനയിച്ചു

1991ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ കിലുക്കാംപട്ടിയിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്. മലയാളികള്‍ക്കും സുചിത്ര സുപരിചിതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+