ഇന്ത്യന്‍ പട്ടാളക്കാര്‍ യുദ്ധം ചെയ്യുന്നുണ്ട് പരീക്കര്‍, നിങ്ങളറിയാഞ്ഞിട്ടാണ്!
ദില്ലി: ഒരാവശ്യവുമില്ലാതെ ചിലര്‍ വിവാദങ്ങളുണ്ടാക്കും. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആകാശത്ത് കൂടി പോകുന്ന പണി ഏണിവെച്ച് പിടിക്കും. അല്ലെങ്കില്‍ തന്നെ ലളിത് മോദി വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍. അത് കൂടാതെയാണ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ വക ഈ പണി. സാക്ഷി മഹാരാജോ യോഗി ആദിത്യനാഥോ പറയുന്നത് പോലെയല്ല, മോദി സര്‍ക്കാരില്‍ നിലയും വിലയും നിലപാടുമുള്ള അംഗങ്ങളില്‍ ഒരാളാണ് പരീക്കര്‍.
വര്‍ഷങ്ങളായി യുദ്ധമില്ലാത്തത് കൊണ്ട് ഇന്ത്യന്‍ സൈനികരോടുള്ള ബഹുമാനം കുറഞ്ഞെന്നാണ് പരീക്കറുടെ പോയിന്റ്. ബഹുമാനം മാത്രമല്ല, നേരത്തെ ഐ എ എസ് ഓഫിസര്‍ക്കൊ മറ്റോ ഒരു സൈനികന്റെ കൈയില്‍ നിന്നും കത്ത് ലഭിച്ചാല്‍ അതിന് ഉയര്‍ന്ന പരിഗണന കിട്ടിയിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ സ്ഥിതി അങ്ങനെയല്ല. യുദ്ധമില്ലാത്തതിനാല്‍ സൈന്യത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പോലും ജനങ്ങള്‍ക്കിടയില്‍ കുറഞ്ഞിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും ഇന്ത്യന്‍ സൈന്യം ഇപ്പോഴും സജീവമാണെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രതിരോധമന്ത്രിക്ക് ഇക്കാര്യം അറിയില്ലെന്നും സോഷ്യല്‍ മീഡിയ പരീക്കറുടെ പ്രസ്താവനയെ കളിയാക്കുന്നു. എന്‍ ഡി എ സര്‍ക്കാരിലെ മന്ത്രിമാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് എന്നും പരീക്കറുടേത് ദേശവിരുദ്ധ പ്രസ്താവനയാണ് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
എന്ത് കാര്യത്തിനാണ് പരീക്കര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു പ്രസ്താവന പുറപ്പെടുവിച്ചത് എന്ന കാരണമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. സൈന്യത്തിന് കൂടുതല്‍ ബഹുമാനം നല്‍കണമെന്നാണ് പരീക്കര്‍ പറയാന്‍ വന്നതെന്ന് പറഞ്ഞ് ബി ജെ പി സ്വന്തം മന്ത്രിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. അല്ല, പാകിസ്താനുള്ള മറ്റൊരു മുന്നറിയിപ്പാണ് പരീക്കറുടെ വാക്കുകളെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.












Click it and Unblock the Notifications