കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ് പെൺകുട്ടിയുടെ പിതാവിന്റെ ദുരൂഹമരണം; കുൽദീപ് സെൻഗാറിനെതിരെ കൊലക്കുറ്റം ചുമത്തി

Google Oneindia Malayalam News

ദില്ലി: ഉന്നാവയിൽ പീഡനത്തിനിരയാക്കിയ കൗമാരക്കാരിയുടെ പിതാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. കുൽദീപിന്റെ സഹോദരൻ അതുൽ സെൻഗാറാണ് കേസിലെ രണ്ടാം പ്രതി. സംഭവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ മൂന്ന് പോലീസുകാർക്കെതിരെയു കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പീഡനക്കേസ് പ്രതിയായ കുൽദീപ് സെൻഗാറിനെ അടുത്തിടെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 95 പേർ; കവളപ്പാറയിൽ ഇനി കണ്ടെത്തേണ്ടത് 39 പേരെസംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 95 പേർ; കവളപ്പാറയിൽ ഇനി കണ്ടെത്തേണ്ടത് 39 പേരെ

ഉന്നാവോയിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ജയിൽ അന്വേഷണം നേരിടുകയാണ് കുൽദീപ് സെൻഗാർ. പെൺകുട്ടിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ ജയിലിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നതെന്ന് കോടതി നിരീക്ഷിച്ചു. പിതാവിന്റെ ശരീരത്തിൽ പതിനെട്ടോളം ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. ആയുധം കൈവച്ചുവെന്ന കേസിലാണ് പെൺകുട്ടിയുടെ പിതാവിനെ കുടുക്കിയത്.

unnao

ദില്ലിയിലായിരുന്നപ്പോഴും കുൽദീപ് സിംഗ് സെൻഗാർ ഉന്നാവയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സമ്പർക്കത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പിൽ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പെൺകുട്ടികുടെ പിതാവ് കൊലപ്പെടുന്നത്.

വയറു വേദനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശരീരത്തിൽ നിറയെ ക്ഷതങ്ങളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വ്യാജ കേസ് കെട്ടിച്ചമച്ചതിനാണ് പോലീസുകാരെ പ്രതി ചേർത്തിരിക്കുന്നത്.

അതേസമയം കഴിഞ്ഞ മാസം റായ്ബറേലിയിൽ വെച്ച് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപെട്ട സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ദില്ലി എയിംസിൽ ചികിസ്തയിലാണ്. പെൺകുട്ടിയുടെ ബന്ധുക്കളായ 2 സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

English summary
Death of Unnao victim's father: Kuldeep Singh charged with murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X