കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ 'കൊല്ലപ്പെട്ടതായി' പ്രചാരണം..!! ഞെട്ടിക്കുന്ന ചിത്രങ്ങള്‍..!!

  • By അനാമിക
Google Oneindia Malayalam News

മുംബൈ: പ്രശസ്ത സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും മരിക്കുന്നത് ഇപ്പോള്‍ സാധാരണയാണ്. വ്യാജ വാര്‍ത്തകളും ചിത്രങ്ങളും ഒട്ടേറെ പ്രചരിക്കാറുമുണ്ട്. യോഗ ഗുരു ബാബ രാംദേവാണ് ഈ വ്യാജമരണ വാര്‍ത്തകളുടെ പുതിയ ഇര. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അപകടത്തിന്റെ ചിത്രങ്ങള്‍ വ്യാജമല്ല. സംഭവം ഇങ്ങനെയാണ്.

Read Also: അണ്ണാഡിഎംകെ ആസ്ഥാനത്ത് നിന്നും ശശികലയെ ചവിട്ടിപ്പുറത്താക്കി..!! ഓപിഎസ് ഡാ..!!

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു..!! പ്രമുഖ ജനപ്രിയ നടന്‍ കുടുങ്ങി..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

മരണവാർത്ത പ്രചരിക്കുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാബാ രാംദേവിന്റെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. വാഹനാപകടത്തില്‍ യോഗാ ഗുരു കൊല്ലപ്പെട്ടുവെന്നും ചിത്രത്തിന്റെ കൂടെ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതോടെ അണികള്‍ ഞെട്ടിയിരിക്കുകയാണ്.

ചിത്രങ്ങൾ വ്യാജമല്ല

യോഗയുടെ വിസ്മയകരമായ പ്രദര്‍ശനങ്ങള്‍ നടത്തിയും പതഞ്ജലി വിറ്റും ബാബാ രാംദേവ് ജീവിച്ചിരിപ്പുണ്ട്. മരണ വാര്‍ത്ത വ്യാജം തന്നെ. പക്ഷേ അപകടത്തിന്റെ ചിത്രങ്ങള്‍ വ്യാജമല്ല.

2011ലെ അപകടം

ബാബ രാംദേവിന് മുന്‍പ് സംഭവിച്ച അപകടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോഴത്തേത് എന്ന പേരില്‍ പ്രചരിക്കുന്നത്. 2011ലാണ് ആ അപകടം നടന്നത്. ബീഹാറില്‍ വെച്ചുണ്ടായ ആ അപകടത്തില്‍ രാംദേവിന് പരുക്കേറ്റിരുന്നു.

ചിത്രങ്ങൾ വൈറൽ

അന്നത്തെ അപകടത്തിന്റെ ചിത്രങ്ങളാണ് രാംദേവിന്റെ വ്യാജ മരണവാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്ന ചിത്രങ്ങള്‍. ചിത്രങ്ങളും വാര്‍ത്തയുമാകട്ടെ സത്യമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നാലുപേർക്ക് പരിക്കും ഉണ്ടത്രേ

പുതിയ വാര്‍ത്ത പ്രകാരം ഏപ്രില്‍ 25ന് മുംബൈ-പൂനെ ഹൈവേയില്‍ അപകടമുണ്ടായെന്നും അതില്‍ രാംദേവ് കൊല്ലപ്പെട്ടുവെന്നുമാണ് പ്രചാരണം. അപകടത്തില്‍ രാംദേവിനെക്കൂടാതെ മറ്റ് നാലുപേര്‍ക്ക് പരുക്കേറ്റുവെന്നും പ്രചാരണമുണ്ട്.

രാംദേവിന്റെ ചിത്രവും

തകര്‍ന്നു കിടക്കുന്ന വാഹനത്തിന്റെ ചിത്രവും പരുക്കേറ്റ രാംദേവിനെ സ്ട്രച്ചറില്‍ ആംബുലന്‍സിലേക്ക് കയറ്റുന്ന ചിത്രവുമാണ് പ്രധാനമായും പ്രചിക്കുന്നത്. സദസ്യ സില്ലാ പരിഷത്ത് എന്നെഴുതിയ നമ്പര്‍പ്ലേറ്റുള്ള വാഹനമാണിത്.

അപകടമേ നടന്നിട്ടില്ല

ബീഹാറിലെ നമ്പറാണ് വാഹനത്തിന്. രാംദേവിന്റെ അപകട മരണ വാര്‍ത്തയും ചിത്രങ്ങളും വൈറലായതോടെ ഇത്തരമൊരു അപകടം പൂനൈ-മുംബൈ ഹൈവേയില്‍ നടന്നിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് അധികൃതര്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

രാജ്യമാകെ പ്രചാരണം

രാജ്യത്താകെ ഇത്തരം വ്യാജപ്രചാരണം നടന്നുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബാബാ രാംദേവ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം അപകട വിവരം അന്വേഷിച്ച് നിരവധി ഫോണ്‍കോളുകളാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Fake death news of Baba Ramdev spreads in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X