കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ താരം കനകയെ വീണ്ടും കൊന്നു'..!! ഇത്തവണയും കൊലപാതക കാരണം പഴയത് തന്നെ..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: സിനിമാ താരങ്ങളെക്കുറിച്ച് ഗോസിപ്പുകളും വ്യാജവാര്‍ത്തകളും അടിച്ചിറക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കലാപരിപാടിയല്ല. മലയാളത്തില്‍ മാമുക്കോയ, സലിം കുമാര്‍, സിന്ധു എന്നിവരടക്കമുള്ള താരങ്ങള്‍ മരിച്ചതായി വാര്‍ത്തകള്‍ പലതവണ പരന്നിരുന്നു.

Read Also: മിഷേലിന്റെ ദാരുണ മരണം ഒഴിവാക്കാന്‍ സ്വന്തം അമ്മയ്ക്ക് സാധിക്കുമായിരുന്നു..!! കാരണമിതാണ്..!

Read Also: മുസ്ലിങ്ങള്‍ നാട് വിടണമെന്ന് ഭീഷണി..!! ഉത്തര്‍പ്രദേശില്‍ തനിനിറം കാണിച്ച് ബിജെപി..!!

മലയാളത്തിലടക്കം തെന്നിന്ത്യയിലെ പ്രശസ്ത താരമായ കനക മരിച്ചുവെന്ന് 2013ലാണ് വാര്‍ത്തകള്‍ പരന്നത്. ഏറെ ഒച്ചപ്പാടുകള്‍ ഈ വാര്‍ത്ത മൂലമുണ്ടായി. അതിന് ശേഷമിപ്പോള്‍ വീണ്ടും കനക മരിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

വീണ്ടും വ്യാജവാർത്ത

2013ലെ അതേ വാര്‍ത്തയാണ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പ്രചരിക്കുന്നത്. ഏറെ നാളായി ക്യാന്‍സര്‍ എന്ന തീരാവ്യാധിയോട് മല്ലിട്ടിരുന്ന അഭിനേത്രി കനക മരണത്തിന് കീഴടങ്ങിയെന്നാണ് വാര്‍ത്ത പരക്കുന്നത്.

തിരിച്ചുവരാനിരിക്കെ..

ഏറെക്കാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കനക. 2013ല്‍ ഇവര്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വ്യാജ വാര്‍ത്ത പരന്നത്.

ക്യാൻസർ ബാധിതയെന്ന്

ക്യാന്‍സര്‍ ബാധിച്ച് ആലപ്പുഴയിലെ ഒരു ആശുപത്രിയില്‍ കനക ചികിത്സയിലാണ് എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആരും നോക്കാനില്ലാതെ ദുരവസ്ഥയിലാണ് കനകയെന്നൊക്കെ ആയിരുന്നു വാര്‍ത്ത പ്രചരിച്ചത്.

താൻ മരിച്ചിട്ടില്ലെന്ന് നടി

ഒടുവില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് താന്‍ മരിച്ചിട്ടില്ലെന്ന് കനക ലോകത്തോട് വിളിച്ചു പറഞ്ഞത്. താന്‍ ആരോഗ്യവതിയാണെന്നും ആലപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അവര്‍ പ്രതികരിച്ചു.

വാർത്ത പരത്തിയാൽ പണികിട്ടും

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയയിലാണ് കനകയുടെ മരണം സംബന്ധിച്ച വ്യാജ വാര്‍ത്ത വീണ്ടും പ്രചരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു.

പബ്ലിസിറ്റി സ്റ്റണ്ട് ആണോ

അതേസമയം വ്യാജ മരണവാര്‍ത്ത അവരുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.അച്ഛനാണ് വ്യജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കനകയും മറിച്ച് പ്രശസ്തിക്കു വേണ്ടി കനക തന്നെയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് അച്ഛനും ആരോപിച്ചു.

തിളങ്ങിയ നായിക

കരകാട്ടക്കാരന്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് കനക സിനിമാ രംഗത്ത് പ്രവേശിച്ചത്. പഴയകാല താരം ദേവികയുടെ മകളാണ് കനക. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി ഉള്‍പ്പെടെ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്ന കനക ഇപ്പോള്‍ ഫീല്‍ഡില്‍ നിന്നും പുറത്താണ്.

English summary
Fake news again spreading that actress kanaka died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X