കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്' ചെന്നൈയിൽ മരിച്ച മലയാളിയുടെ ആത്മഹത്യക്കുറിപ്പ് വൈറൽ

'എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്' ചെന്നൈയിൽ മരിച്ച മലയാളിയുടെ ആത്മഹത്യക്കുറിപ്പ് വൈറൽ

Google Oneindia Malayalam News

ചെന്നൈ: കേരളത്തിലേക്ക് മടങ്ങാനിരുന്ന മലയാളി തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തുു. വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി ബിനീഷാണ് (41) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി കേരളത്തിലേക്ക് പൂർത്തിയാക്കിയെങ്കിൽ യാത്ര മുടങ്ങുകയായിരുന്നു. കേരളത്തിലേക്ക് മടങ്ങാൻ കഴിയാത്ത വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Recommended Video

cmsvideo
കേരളത്തിലേക്ക് വരാന്‍ കഴിയാത്തിനെ ഓര്‍ത്ത് ആത്മഹത്യ!

മണിക്കൂറുകള്‍ കാത്തിരുന്നു.... പക്ഷേ ബസ് വന്നില്ല, പകരം സഹായത്തിന് അവര്‍ വന്നു, രക്ഷകരായി!!മണിക്കൂറുകള്‍ കാത്തിരുന്നു.... പക്ഷേ ബസ് വന്നില്ല, പകരം സഹായത്തിന് അവര്‍ വന്നു, രക്ഷകരായി!!

പ്രവാസിയുടെ മരണം

പ്രവാസിയുടെ മരണം

'എന്റെ മരണം ഒരു പ്രവാസിയുടെ മരണമാണ്. ഒരു മലയാളി നാട്ടിൽ വരുമ്പോൾ കൊവിഡുമായാണ് വരുന്നതെന്ന ധാരണയുണ്ട്. രണ്ട് സർക്കാരുകളഉം ട്രെയിൻ സർവീസ് നടത്തിയില്ല' എന്ന വാക്കുകളോടെ ബിനീഷിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ആ ഫോൺ കോൺ നിർണായകം

ആ ഫോൺ കോൺ നിർണായകം


ബുധനാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് ബിനീഷിനെ കണ്ടെത്തിയത്. കൊറോണ വൈറസ് ഹോട്ട്സ്പോട്ടായ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരേണ്ടെന്ന് ബിനീഷിനെ ആരോ ഫോണിൽ വിളിച്ച് പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതേത്തുടർന്നാണ് കേരളത്തിലേക്ക് വരുന്നതിനുള്ള പാസ് ലഭിച്ചിട്ടും ബിനീഷ് മടങ്ങാതിരുന്നതെന്നാണ് വിവരം.

അസ്വസ്ഥനായിരുന്നു

അസ്വസ്ഥനായിരുന്നു


നാട്ടിലേക്ക് മടങ്ങാനിരിക്കെ ഒരു ഫോൺ കോൾ വന്നതായും ഇതിന് ശേഷം ബിനീഷ് അസ്വസ്ഥനായി കാണപ്പെട്ടുവെന്നുമാണ് മുറിയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. അതേ സമയം നാട്ടിലേക്ക് പോകുന്നതിനുള്ള ബസ് പുറപ്പെട്ട ശേഷമാണ് ബിനീഷ് ആത്മഹത്യ ചെയ്തിട്ടുള്ളത്. മെയ് 30നാണ് ചെന്നൈയിലെ മലയാളി സംഘടന വഴി ബിനീഷിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ പാസിന് ഇയാൾ അപേക്ഷിക്കുന്നത്.

 യാത്രാ പാസ് ലഭിച്ചിട്ടും

യാത്രാ പാസ് ലഭിച്ചിട്ടും

കേരളത്തിലേക്കുള്ള യാത്രാ പാസ് ലഭിച്ചതോടെ മലപ്പുറത്തേക്ക് ചൊവ്വാഴ്ച പുറപ്പെടുന്ന ബസിൽ ബിനീഷിന് കേരളത്തിലേക്ക് പുറപ്പെടാനുള്ള സൌകര്യം ലഭിക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷമാണ് ബിനീഷ് കേരളത്തിലേക്ക് മടങ്ങാനുള്ള തീരുമാനം റദ്ദാക്കി ആത്മഹത്യ ചെയ്തത്.

 ആത്മഹത്യാക്കുറിപ്പ്

ആത്മഹത്യാക്കുറിപ്പ്


ആത്മഹത്യാക്കുറിപ്പ്

"ഒരു മലയാളി നാട്ടിൽ വരുമ്പോൾ അവൻ കോവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സർക്കാരും ട്രെയിൻ വിട്ടില്ല. മാനസികമായി തളർന്നു. ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാൻ പാസ് വേണ്ട. പറ്റുമെങ്കിൽ എന്റെ ശവം നാട്ടിൽ അടക്കം ചെയ്യണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഓരോ മലയാളിയും ആ രീതിയിൽ കാണുന്നു. എന്റെ മരണം ചെന്നൈയിലുള്ള മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാൻ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണൻ എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്" ബിനീഷ് ആത്മഹത്യാക്കുറിപ്പിൽ കുറിച്ച വാക്കുകളാണിത്.

 സൌകര്യങ്ങൾ ഒരുക്കി കാത്തിരുന്നു

സൌകര്യങ്ങൾ ഒരുക്കി കാത്തിരുന്നു


കേരളത്തിലെത്തുന്നതോടെ ബിനീഷിന് ക്വാറന്റൈനിൽ കഴിയുന്നതിനായി ബന്ധുക്കൾ വീടുൾപ്പെടെയുള്ള സൌകര്യങ്ങളും ഒരുക്കിയിരുന്നു. ബിനീഷിന്റെ ഭാര്യയെയും മകളെയും അവരുടെ വീട്ടിലേക്കും പ്രായമായ അമ്മയെ ബന്ധുവീട്ടിലേക്കും മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് വർഷമായി ചെന്നൈയിൽ ചായക്കടകളിൽ ജോലി ചെയ്തുുവരികയാണ് ബിനീഷ്. സംഭവത്തിൽ സെവൻ വെൽസ് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രവീണയാണ് മരിച്ച ബിനീഷിന്റെ ഭാര്യ. നാല് ക്ലാസ് വിദ്യാർത്ഥിയായ മകളും ഇദ്ദേഹത്തിനുണ്ട്.

English summary
Death note of Malayali man in chennai went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X