India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഒമ്പത് പേര്‍ മരിച്ചത് ആത്മഹത്യയല്ല, കൊലപാതകം; ഞെട്ടിപ്പിക്കുന്ന രഹസ്യത്തിന്റെ ചുരുളഴിഞ്ഞു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യ അല്ലെന്നും ആസൂത്രിത കൊലപാതകം ആണെന്നും പോലീസ്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സംഗലി ജില്ലയിലെ മേസാല്‍ ഗ്രാമവാസികളും സഹോദരന്മാരുമായ പോപട് വന്‍മോരെ, മാണിക് വന്‍മോരെ, ഇവരുടെ മാതാവ്, ഭാര്യമാര്‍, മക്കള്‍ എന്നിവരെയാണ് ജൂണ്‍ 20ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ കുട്ടികളാണ്. പോപട് അധ്യാപകനും മാണിക് വെറ്ററിനറി ഡോക്‌റും ആണ്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പോപടും മാണിക്കും കുടുംബാംഗങ്ങളും കൂട്ട ആത്മഹത്യ ചെയ്തു എന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഇവര്‍ക്ക് പണം കടംകൊടുത്ത ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, നിധി കണ്ടെത്തി നല്‍കാം എന്ന് പറഞ്ഞ് ബാഗ്വാന്‍ ഇവരില്‍ നിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തത് മൂലം ഉണ്ടായ സംഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് ബാഗ്വാന്‍ പോപടില്‍നിന്നും മാണിക്കില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ നിധി ലഭിക്കാത്തതിന് പിന്നാലെ ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാഗ്വാന്‍, കൂട്ടാളി ധീരജിന്റെ സഹായത്തോടെ ഇവരെ കൊലപ്പെടുത്തി. ബാഗ്വാനും ധീരജും ചേര്‍ന്ന് ജൂണ്‍ 19-ന് രാത്രി ചായയില്‍ വിഷം കലര്‍ത്തി വാന്‍മോരെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു എന്നാണ് വിവരം. സോലാപുര്‍ സ്വദേശികളാണ് ബാഗ്വാനും ധീരജും.

'പ്രതിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി'; അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്'പ്രതിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി'; അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്

പോപടിന്റെയും മാണിക്കിന്റെയും വീടുകള്‍ തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. രണ്ടിടത്തുനിന്നും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ബാഗ്വാന്‍ മന്ത്രവാദി ആണെന്നും നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് വന്‍തുകയാണ് പോപടില്‍നിന്നും മാണിക്കില്‍നിന്നും തട്ടിയെടുത്തതെന്നും കോലാപുര്‍ റേഞ്ച് ഐ.ജി. മനോജ് കുമാര്‍ ലോഹിയ പറഞ്ഞു. എന്നാല്‍ നിധി ലഭിക്കാതെ വന്നതോടെ പണം തിരികെ നല്‍കണമെന്ന് ഇരുകുടുംബവും ബാഗ്വാനോട് തുടരെത്തുടരെ ആവശ്യപ്പെട്ടു തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഏത് ലുക്കിലാണേലും നിങ്ങള് പൊളിയാണ്...പക്ഷേ ഇത് ശരിക്കും മത്സ്യകന്യക തന്നെ; നിമിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ..

ജൂണ്‍ 19-ന് ബാഗ്വാനും ധീരജും പോപടിന്റെയും മാണിക്കിന്റെയും വീടുകളില്‍ എത്തി. തുടര്‍ന്ന് മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ ബാഗ്വാന്‍ ചില പൂജകള്‍ ചെയ്യാം എന്നുപറഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ ടെറസിലേക്ക് അയച്ചു. പിന്നീട് ഓരോരുത്തരെ താഴേക്ക് വിളിച്ച് വിഷം കലര്‍ത്തി ചായ കുടിക്കാന്‍ നല്‍കുകയായിരുന്നു, പോലീസ് അറിയിച്ചു.

English summary
death of nine members in a family is murder 2 person arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X