കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവാക്‌സിന്‍ സ്വീകരിച്ച യുവാവിന്റെ മരണം; വിശദീകരണവുമായി നിര്‍മ്മാതാക്കള്‍, മരണകാരണം വാക്‌സിനല്ല

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് പത്ത് ദിവസങ്ങള്‍ക്ക് ശേഷം മരിച്ച റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. യുവാവിന്റെ മരണം വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ടല്ലെന്നാണ് പ്രാഥമിക നിഗമനത്തില്‍ നിന്ന് വ്യക്തമായതെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

covid

വിഷം കഴിച്ചതിന് പിന്നാലെയുണ്ടായ ഹൃദയ സംബന്ധമായ തകരാറാണ് മരണകാരണമെന്നാണ് യുവാവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതില്‍ യുവാവ് ആരോഗ്യവാനാണെന്ന് വ്യക്തമായിരുന്നെന്നും ഭാരത് ബയോടെക് പറയുന്നു.

പരീക്ഷണത്തില്‍ പങ്കെടുത്ത 47കാരനായ ദീപക് എന്നയാളാണ് മരണപ്പെട്ടത്. ഡിസംബര്‍ 12നായിരുന്നു ഇയാള്‍ വാക്‌സിന്‍ കുത്തിവച്ചത്. പത്ത് ദിവസത്തിന് ശേഷമായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ജനുവരി 16ന് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം വാക്സിന്‍ നല്‍കുക. മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കും. തുടര്‍ന്ന് അമ്പതിവയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അമ്പത് വയസിനെ താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം പേര്‍ക്കും വാക്സിന്‍ നല്‍കും.

 'പ്രളയ കാലത്തെ നിസ്വാര്‍ഥ സേവനം'; ടൊവിനോ തോമസ്‌ ഇനി സന്നദ്ധ സേനയുടെ അംബാസിഡര്‍ 'പ്രളയ കാലത്തെ നിസ്വാര്‍ഥ സേവനം'; ടൊവിനോ തോമസ്‌ ഇനി സന്നദ്ധ സേനയുടെ അംബാസിഡര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16ന് ആരംഭിക്കും; ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്ക്രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16ന് ആരംഭിക്കും; ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്ക്

 നെയ്യാറ്റിൻകരയിൽ 15കാരി ആത്മഹത്യ ചെയ്ത സംഭവം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ! നെയ്യാറ്റിൻകരയിൽ 15കാരി ആത്മഹത്യ ചെയ്ത സംഭവം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ!

 പ്രഭാതസവാരിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പോലീസുകാരൻ അറസ്റ്റിൽ പ്രഭാതസവാരിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പോലീസുകാരൻ അറസ്റ്റിൽ

ജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛംജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛം

English summary
Death of trial volunteer; Bharat Biotech says cause of death is not related Covaxin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X