തെലങ്കാനയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം; 9 പേരെ കൊന്ന സഞ്ജയ് കുമാറിന് തൂക്കുകയര്‍, 36 ദിവസത്തെ വിചാരണ
ഹൈദരാബാദ്: ഒമ്പത് കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസിലെ പ്രതി സജ്ഞയ് കുമാര്‍ യാദവിന് വധശിക്ഷ വിധിച്ചു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. പ്രതിയെ മൃതദേങ്ങള്‍ കണ്ടെത്തി നാല് ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാറങ്കല്‍ ജില്ലാ കോടതി ജഡ്ജി ജസ്റ്റിസ് കെ ജയകുമാറാണ് വധശിക്ഷ വിധിച്ചത്. കുടുംബത്തിലെ ഒരു സ്ത്രീയുടെ കൊലപാതകം മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് പ്രതി ബാക്കി എട്ട് പേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കൊല്ലപ്പെട്ടവരുടെ വീടിന് സമീപത്തെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് ദിവസത്തിന് ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. 475 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമര്‍പ്പിച്ചത്. 67 സാക്ഷികളാണ് കേസില്‍ ആകെയുള്ളത്. 36 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിക്ക് തൂക്കുകയര്‍ കോടതി വിധിച്ചത്. അതേസമയം, പ്രതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്റെ ഭാര്യ നിഷ, മക്കള്‍, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ എന്നാല്‍ ഇവരെ ശീതള പാനിയത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സജ്ഞയ് കുമാറും കുടുംബത്തിലെ ഒരു പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഇത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications