കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം; 9 പേരെ കൊന്ന സഞ്ജയ് കുമാറിന് തൂക്കുകയര്‍, 36 ദിവസത്തെ വിചാരണ

Google Oneindia Malayalam News

ഹൈദരാബാദ്: ഒമ്പത് കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസിലെ പ്രതി സജ്ഞയ് കുമാര്‍ യാദവിന് വധശിക്ഷ വിധിച്ചു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. പ്രതിയെ മൃതദേങ്ങള്‍ കണ്ടെത്തി നാല് ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാറങ്കല്‍ ജില്ലാ കോടതി ജഡ്ജി ജസ്റ്റിസ് കെ ജയകുമാറാണ് വധശിക്ഷ വിധിച്ചത്. കുടുംബത്തിലെ ഒരു സ്ത്രീയുടെ കൊലപാതകം മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് പ്രതി ബാക്കി എട്ട് പേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

death

കൊല്ലപ്പെട്ടവരുടെ വീടിന് സമീപത്തെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് ദിവസത്തിന് ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. 475 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമര്‍പ്പിച്ചത്. 67 സാക്ഷികളാണ് കേസില്‍ ആകെയുള്ളത്. 36 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിക്ക് തൂക്കുകയര്‍ കോടതി വിധിച്ചത്. അതേസമയം, പ്രതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായ മുഹമ്മദ് മക്ദ്‌സൂദ് അലാം അദ്ദേഹത്തിന്റെ ഭാര്യ നിഷ, മക്കള്‍, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ എന്നാല്‍ ഇവരെ ശീതള പാനിയത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സജ്ഞയ് കുമാറും കുടുംബത്തിലെ ഒരു പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഇത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

English summary
Death penalty for man who killed 9 migrant workers in Telangana During lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X