കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ 15 ഇന്ത്യക്കാര്‍ക്ക് 'പുനര്‍ജന്‍മം'... വധശിക്ഷ റദ്ദാക്കി കുവൈത്ത് അമീര്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലേറെയായി ജയിലില്‍ കിടക്കുന്ന ഇന്ത്യക്കാരെ വിട്ടയച്ചതിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു സന്തോഷം കൂടി. കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ റദ്ദാക്കി.

എന്നാല്‍ ഇവര്‍ക്ക് ശിക്ഷ അനുഭവിക്കാതെ നിവൃത്തിയില്ല. വധശിക്ഷ ജീവപര്യന്തമായി കുറച്ചിരിക്കുകയാണ് ഇപ്പോള്‍. കുവൈത്ത് അമീര്‍ ആണ് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചത്.

ഇന്ത്യക്കാരായ 119 തടവ് പുള്ളികളുടെ ശിക്ഷയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഇവര്‍.

Sushma Swaraj

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുവൈത്ത് അമീറിന് നന്ദി അറിയിച്ചുകൊണ്ടാണ് സുഷമയുടെ ട്വീറ്റ്. ജയില്‍ മോചിതരാകുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സഹായം നല്‍കും എന്നും സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തിലെ ജയിലുകളില്‍ മുന്നോറോളം ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ട് എന്ന കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ ഇല്ല. മലയാളികളും ഇക്കൂട്ടത്തില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Death sentences handed down to 15 Indians lodged in a Kuwaiti jail have been commuted to life imprisonment by the Emir of Kuwait, External Affairs Minister Sushma Swaraj said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X