കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്നും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ തൂക്കിക്കൊല്ലണം : എംപി

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ മയക്കുമരുന്നും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവര്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടതെന്ന് ബിജെപി എംപി നിഷികാന്ത്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മിഡില്‍ ഈസ്റ്റ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കുന്ന കര്‍ശമായ ശിക്ഷാരീതികള്‍ ഇന്ത്യയിലും കൊണ്ടുവരണം എന്നാണ് എംപിയുടെ അഭിപ്രായം. ഇന്ത്യയിലെ യുവതലമുറയെ ബാധിക്കുന്ന പ്രശ്‌നം ഇത്തരത്തില്‍ മാത്രമേ തുടച്ചു നീക്കാന്‍ കഴിയൂ എന്നും എംപി പറഞ്ഞു.

 rghshth-03

മയക്കു മരുന്ന് ഉപയോഗിക്കുന്നതും ഇതുമായി ബന്ധപ്പെട്ട് വ്യാപാരം നടത്തുന്നവര്‍ക്കും വധശിക്ഷ വിധിച്ച് കൊണ്ട് മാത്രമേ യുവതലമുറയെ ബാധിച്ച ഈ പ്രശ്‌നത്തെ തുടച്ച് നീക്കാനാവൂ, യുഎസ്സിനേക്കാള്‍ മോശം അവസ്ഥയാണ് മയക്കുമരുന്ന് ഉപയോഗത്തില്‍ ഇന്ത്യയ്‌ക്കെന്നും എംപി പറഞ്ഞു.

എംപിയുടെ അഭിപ്രായത്തിന് പാര്‍ട്ടിയില്‍ നിന്നും പൂര്‍ണപിന്തുണയാണ് ലഭിച്ചത്. മദ്യ നിരോധനത്തെ ബിജെപി എതിര്‍ക്കുന്നില്ലെന്നും ബീഹാറില്‍ മദ്യ നിരോധനം നടപ്പിലാക്കിയത് അനുകൂലിക്കുന്നു എന്നാല്‍ ബീഹാറില്‍ ലഹരി വസ്തുക്കളും മയക്കുമരുന്നും തടയുന്നതിന് പ്രത്യേക നിയമം ഇല്ലാത്തതാണ് ഇപ്പോള്‍ അവിടുത്തെ പ്രശ്‌നം.

ബീഹാറില്‍ മദ്യ നിരോധനം നടപ്പാക്കുമ്പോഴും മറ്റു മാര്‍ഗങ്ങളിലൂടെ ലഹരി കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നാണ് എംപിയുടെ പറഞ്ഞത്. ഇന്ത്യയിലെ നിയമങ്ങള്‍ കര്‍ശമാക്കുന്നതിലൂടെ മാത്രമേ ഇതെല്ലാം തടയാന്‍ സാധിക്കൂ എന്നും പറഞ്ഞു.

English summary
Emulating Middle East and Singapore, India should have capital punishment for those involved in narcotics trade and consumption of drugs, a BJP member said in Lok Sabha on Monday while voicing concern over the menace that is affecting youth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X