കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടുമെന്ന് എംഎല്‍മാര്‍!! തമിഴ്നാട്ടിലെ യഥാര്‍ഥ വില്ലന്‍ ആര്?

റിസോര്‍ട്ടില്‍ രഹസ്യമായി താമസിക്കുന്ന എംഎല്‍എമാരാണ് ഇക്കാര്യം പറഞ്ഞത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: തങ്ങള്‍ക്കു വധ ഭീഷണിയുള്ളതായിറിസോര്‍ട്ടില്‍ രഹസ്യമായി താമസിക്കപ്പെട്ടിരിക്കുന്ന എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍. മഹാബലി പുരത്തെ ഗോള്‍ഡന്‍ ബേ ബീച്ച് റിസോര്‍ട്ടില്‍ പോലിസും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷാണ് ചില എംഎല്‍എമാര്‍ ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് തങ്ങള്‍ക്കു വധ ഭീഷണിയുള്ളതായി വെളിപ്പെടുത്തയത്.

മുന്നോട്ട് വന്നത് രണ്ടു പേര്‍

രണ്ടു എംഎല്‍എമാരാണ് തങ്ങള്‍ക്കു വധഭീഷണിയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തിയത്. സേലം എംഎല്‍എ വി പനീര്‍ശെല്‍വം, മയിലാടുതുരൈ എംഎല്‍എ ഭാരതി മോഹന്‍ എന്നിവരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

നിര്‍ബന്ധിച്ച് താമസിപ്പിച്ചതല്ല

തങ്ങളെയാരെയും റിസോര്‍ട്ടില്‍ നിര്‍ബന്ധിച്ചു താമസിപ്പിച്ചതല്ലെന്ന് എംഎല്‍എമാര്‍ പറഞ്ഞു. പനീര്‍ശെല്‍വം ക്യാംപില്‍ നിന്നു ഭീഷണിയുണ്ടായിരുന്നു. ഇതിനാല്‍ സ്വയം രക്ഷയ്ക്കായാണ് റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നു വി പനീര്‍ശെല്‍വവും ഭാരതിമോഹനും പറഞ്ഞു.

വധഭീഷണിയുണ്ട്

പനീര്‍ശെല്‍വത്തിന്‍റെ ഭാഗത്തു നിന്നു തങ്ങള്‍ക്കു വധഭീഷണിയുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. ഇരുവരും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തിനെതിരേ പ്രതികരിച്ചത്. പനീര്‍ശെല്‍വം ചതിയനാണ്. സ്വന്തം മകനെപ്പോലും പാര്‍ട്ടില്‍ നിന്നു പുറത്താക്കിയ ആളാണ് അദ്ദേഹമെന്നും എംഎല്‍എമാര്‍ ആരോപിച്ചു.

തട്ടിക്കൊണ്ടുപോയത് പനീര്‍ശെല്‍വത്തെ ?

ഞങ്ങളെയെല്ല പനീര്‍ശെല്‍വത്തെയാണ് ഡിഎംകെ തട്ടിക്കൊണ്ടുപോയതെന്ന് രണ്ട് എംഎല്‍എമാരും ആരോപിച്ചു. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ഉടന്‍ ശശികല തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാരിനെ രൂപീകരിക്കുമെന്നും ഇരുവരും പറഞ്ഞു.

ഏറ്റവും യോഗ്യത ശശികലയ്ക്ക്

എഐഡിഎംകെയെയും സര്‍ക്കാരിനെയും നയിക്കാന്‍ ശശികലയെപ്പോലെ യോഗ്യതയുള്ള മറ്റാരും ഇല്ലെന്ന് എംഎല്‍എമാര്‍ പറഞ്ഞു. കഴിഞ്ഞ 33 വര്‍ഷമായി ജയലളിതയെ സേവിച്ച് ശശികല ഒപ്പമുണ്ട്. അതേ ആത്മാര്‍ഥതയോടെ പാര്‍ട്ടിയെയും സേവിച്ചു മുന്നോട്ട് നയിക്കാന്‍ അവര്‍ക്കു സാധിക്കും.

വിവരങ്ങള്‍ തിരക്കി

രാവിലെ റിസോര്‍ട്ടിലെത്തിയ റവന്യു ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് മുഴുവന്‍ എംഎല്‍എമാരെയും കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെന്നാണ് റിപോര്‍ട്ട്. അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ എഴുതി വാങ്ങുകയും ചെയ്തു. അതിരാവിലെ 6.30നു ആരംഭിച്ച പരിശോധന അവസാനിച്ചത് ഉ്ചയ്ക്കാണ്.

ബുധനാഴ്ച മുതല്‍ റിസോര്‍ട്ടില്‍

ബുധനാഴ്ച മുതല്‍ ഈ റിസോര്‍ട്ടില്‍ രഹസ്യമായി താമസിക്കുകയാണ് ശശികലയെ പിന്തുണയ്ക്കുന്ന 120ല്‍ അധികം എംഎല്‍എമാല്‍. നേരത്തേ ശശികല എംഎല്‍എമാരെ ഭീഷണിപ്പെടുത്തി ഇവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെ ന്നായിരുന്നു അഭ്യൂഹങ്ങള്‍. തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ശശികല നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്ന് പനീര്‍ശെല്‍വം ആരോപിച്ച് തൊട്ടടുത്ത ദിവസമാണ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്കു ചേക്കേറിയത്.

English summary
MLA's staying in resort says they were not kidnapped. They are staying here because of death threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X