ദില്ലി ബിജെപി അധ്യക്ഷന് വധഭീഷണി; വേണ്ടി വന്നാല്‍ മോദിയെയും ഇല്ലാതാക്കും, പോലീസില്‍ പരാതി

ദില്ലി: ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്ക് വധഭീഷണി. ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന സന്ദേശത്തിലാണ് വധിക്കുമെന്ന് ഭീഷണിയുള്ളത്. കൊല്ലപ്പെടേണ്ടവരുടെ പട്ടികയിലാണ് താങ്കളുള്ളതെന്ന് സന്ദേശത്തില്‍ പറയുന്നു. വേണ്ടി വന്നാല്‍ പ്രധാനമന്ത്രി മോദിയെയും ഇല്ലാതാക്കുമെന്നും സന്ദേശത്തിലുണ്ട്.

Manoj

വിവരം പോലീസിനെ അറിയിച്ചു. സന്ദേശവും കൈമാറി. സന്ദേശം വന്ന മൊബൈല്‍ നമ്പര്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഹിന്ദിയിലാണ് സന്ദേശം അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സന്ദേശം വന്നത്. ശനിയാഴ്ച വൈകീട്ടാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് ദില്ലി ബിജെപി മാധ്യമ വിഭാഗം മേദാവ് നീല്‍കാന്ത് ബക്ഷി പറഞ്ഞു.

പ്രധാനമന്ത്രി മോദി കേരളത്തില്‍ എത്തിയ വേളയിലും വധഭീഷണിയുണ്ടായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ഓഫീസിലാണ് ഭീഷണി കത്ത് വന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമെഴുതിയ കത്തിലാണ് ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് മോദിയുടെ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് ദില്ലയില്‍ ബിജെപി അധ്യക്ഷനും മോദിക്കും വധഭീഷണിയുള്ള സന്ദേശം വന്നിരിക്കുന്നത്. ഭീഷണികള്‍ക്ക് ഗൗരവം ഉണ്ടാകാറില്ലെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+