കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച് കിടക്കുന്ന മമതയെ കാണിച്ച് തരൂ. ഒരു കോടി രൂപ പ്രതിഫലം, മമത ബാനർജിയെ കൊല്ലാൻ എംപിക്ക് ഓഫർ!

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ പശ്ചിമ ബംഗാളിനെ കലാപ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പ്രവര്‍ത്തകരാണ് പരസ്പരം ആക്രമിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് നടന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അക്രമ സംഭവങ്ങളില്‍ ബിജെപിയും തൃണമൂലും പരസ്പരം പഴി ചാരിക്കൊണ്ടിരിക്കുന്നു.

വ്യോമസേന വിമാനം കടത്തിക്കൊണ്ട് പോയത് അന്യഗ്രഹ ജീവികൾ, വിചിത്ര കണ്ടുപിടുത്തവുമായി ചാനൽവ്യോമസേന വിമാനം കടത്തിക്കൊണ്ട് പോയത് അന്യഗ്രഹ ജീവികൾ, വിചിത്ര കണ്ടുപിടുത്തവുമായി ചാനൽ

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രം ഇടപെടുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി. അതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ കൊലവിളി ഉയര്‍ന്നിരിക്കുകയാണ്. മമതയെ കൊലപ്പെടുത്തിയാലുളള പ്രതിഫലം ഒരു കോടി രൂപയാണ് എന്നാണ് തൃണമൂല്‍ എംപിക്ക് ലഭിച്ചിരിക്കുന്ന ഓഫര്‍.

tmc

അരംഗാബാദില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ അപരൂപ പോഡറിനാണ് മമത ബാനര്‍ജിയെ കൊലപ്പെടുത്താന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കൊണ്ടുളള കത്ത് ലഭിച്ചിരിക്കുന്നത്. മമത മരിച്ച് കിടക്കുന്നത് കാണിച്ച തന്നാല്‍ ഒരു കോടി രൂപ തരും എന്നാണ് കത്ത്. രാജ്വീര്‍ കില്ല എന്നയാളുടെ പേരിലുളള കത്തില്‍ ഫോണ്‍ നമ്പറടക്കം എഴുതിയിട്ടുണ്ട്. പിശാചിന്റെ രൂപത്തില്‍ മമത ബാനര്‍ജിയുടെ ചിത്രവും കത്തില്‍ വരച്ചിട്ടുണ്ട്.

ബിജെപി എംപി സൗമിത്ര ഖാന്‍ കഴിഞ്ഞ ദിവസം മമതയെ പിശാച് എന്ന് വിളിച്ചിരുന്നു. അതിന് പിന്നാലെയാണ് ഭീഷണിക്കത്ത്. ബിന്ധാ നഗര്‍ സ്വദേശിയാണ് കത്തിലെ പേരുകാരനായ രാജ്വീര്‍ കില്ല. എന്നാല്‍ തന്റെ പേരും ഫോണ്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് കത്തെഴുതിയത് എന്നാണ് രാജ്വീര്‍ കില്ല ആരോപിക്കുന്നത്. ഇയാള്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കത്ത് ലഭിച്ച എംപിയും പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്.

English summary
Death threat to west Bengal Chief Minister Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X