'10 ദിവസത്തിനകം സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ കൊല്ലപ്പെടും'; യോഗി ആദിത്യനാഥിന് വധഭീഷണി; 24കാരി അറസ്റ്റിൽ
ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്ത് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിനെ പോലെ കൊല്ലപ്പെടുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ 24കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി എസ് സി ഡിഗ്രിയുള്ള ഫാത്തിമ ഖാന്‍ എന്ന യുവതിയെയാണ് അന്വേഷണത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്ന് തെളിഞ്ഞിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നതായാണ് വിവരം. മുംബൈ ട്രാഫിക് പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ആദിത്യനാഥിനെതിരെ വധഭീഷണി വന്നത്. കണ്‍ട്രോള്‍ റൂമിലെ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം എത്തുകയായിരുന്നു.

കഴിഞ്ഞയാഴ്ച സൽമാൻ ഖാനെതിരെ വധഭീഷണി വന്നിരുന്നു. പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശം. ഈ വർഷം ആദ്യം താരത്തിന്റെ വസതിക്ക് പുറത്ത് നടന്ന വെടി വെയ്പ്പിന്റെ പശ്ചാത്തലത്തിൽ ഈ സന്ദേശങ്ങൾ അയച്ചവരെ പോലീസ് കണ്ടെത്തിയിരുന്നു. ജംഷഡ്പൂരിൽ നിന്നുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരനും നോയിഡയിൽ നിന്നുള്ള ടാറ്റു കലാകാരനും ഉൾപ്പെടുന്നു. മുംബൈ പോലീസ് ഇവരെ റിമാൻഡ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.
ബാന്ദ്ര എം എൽ എയും ബാബ സിദ്ദിഖിന്റെ മകനുമായ സീഷൻ സിദ്ദിഖിനെതിരെ വധഭീഷണി വന്നിരുന്നു. ഒക്ടോബർ 12 നാണ് മുൻ മന്ത്രി മകന്റെ ഓഫീസിന് സമീപം വെടിയേറ്റ് മരിച്ചത്. ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘം ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
രണ്ട് കോടി ആവശ്യപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ അസം മുഹമ്മദ് മുസ്തഫ അറസ്റ്റിലായതിന് പിന്നാലെയാണ് സംഭവം. കൂടാതെ സൽമാൻ ഖാനെയും സീഷാൻ സിദ്ദിഖിനെയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് നോയിഡയിൽ നിന്നുള്ള 20 കാരനായ മുഹമ്മദ് തയ്യബ് അറസ്റ്റിലായിരുന്നു.
ഹംസാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രാജസ്ഥാനിൽ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് ബിഷ്ണോയ് സംഘത്തിൽ നിന്ന് നേരത്തെ വധഭീഷണി നേരിട്ടിരുന്നു. ഏപ്രിലിൽ സൽമാൻ ഖാന്റെ വീടിന് പുറത്ത് നടന്ന വെടി വെടി വെയ്പ്പിന് പിന്നിലും ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് കണ്ടെത്തിയിരുന്നു. പുറത്ത് വെടി വെയ്പ്പും വധഭീഷണിയും ഉണ്ടായതിനെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications