കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി ചുഴലിക്കാറ്റ്: ഒഡീഷയിലെ മരണ സംഖ്യ 64 ആയി,നാശം വിതച്ചത് പുരിയില്‍, സര്‍ക്കാരിനെതിരെ പ്രതിഷേധം!!

  • By S Swetha
Google Oneindia Malayalam News

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം വിട്ട് 9 ദിവസം കഴിഞ്ഞപ്പോള്‍ മരണ സംഖ്യ 64 ആയി. 21 മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച കണ്ടെടുത്തു. ശനിയാഴ്ച വരെ മരണ സംഖ്യ 43 ആയിരുന്നു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പുരിയില്‍ നിന്നും 18 മൃതദേഹങ്ങളും കുദ്ര ജില്ലയില്‍ നിന്നും 4 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.

ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്

ചുഴലിക്കാറ്റില്‍ ഏറ്റവും കുടുതല്‍ പേര്‍ മരിച്ചത് ഒഡിഷയിലെ പുരി (39)യിലാണ്. കുദ്ര (9), കട്ടക്ക് (6), മയൂര്‍ ഭഞ്ജ് (4), കേന്ദ്രപ്പാര (3), ജജ്പുര്‍ (3) എന്നിങ്ങനെയാണ് കണക്കുകളെന്ന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മേയ് മൂന്നിന് പുലര്‍ച്ചെ 240 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 241 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു. മെയ് 15 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേടുപാടുണ്ടാക്കിയ വീടുകളുടെ കണക്ക് പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കാലതാമസം

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കാലതാമസം

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ കാലതാമസത്തെ ചൊല്ലി പുരിയില്‍ പ്രതിഷേധമുയരുന്നുണ്ട്. ചുഴലിക്കാറ്റ് ആഞ്ഞടിച്ച് 12 ദിവസം കഴിഞ്ഞാണ് തകര്‍ന്ന വീടുകളുടെ കണക്കെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തു വിടുന്നത്. അതിനാല്‍ തന്നെ ഇനി എപ്പോഴാണ് നഷ്ടപരിഹാരം ലഭിക്കുകയെന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ട്. എന്നിരുന്നാലും ദുരന്തത്തിന് മുന്‍പുള്ള കാര്യക്ഷമമായ ഒഴിപ്പിക്കല്‍ അടക്കം മികച്ച ദുരന്ത നിവാരണത്തിനുള്ള അഭിനന്ദനം പ്രധാനമന്ത്രിയില്‍ നിന്നും നവീന്‍ പട്‌നായിക്ക് സര്‍ക്കാര്‍ നേടിയിട്ടുണ്ട്.

 വീടുകളുടെ പുനഃര്‍നിര്‍മാണത്തിന് സഹായം

വീടുകളുടെ പുനഃര്‍നിര്‍മാണത്തിന് സഹായം

വീടുകളുടെ പുനര്‍നിര്‍മാണത്തിന് എല്ലാവിധി സഹായവും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അര്‍ഹതപ്പെട്ട ഒരാളും സഹായം ലഭിക്കാതിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. വീടിന്റെ നിര്‍മാണത്തിന് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് പട്‌നായിക് പറഞ്ഞു: 'എല്ലാ പരിശ്രമങ്ങളും ഒരു യോഗ്യനായ വ്യക്തി ഉപേക്ഷിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.' ശക്തമായ ചുഴലിക്കാറ്റ് കാരണം ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്ന വീടുകളെല്ലാം പണി പൂര്‍ത്തിയാക്കി നല്‍കുമെന്നും ജൂണ്‍ ഒന്ന് മുതല്‍ സഹായ ധനം വിതരണം ചെയ്യുമെന്നും പട്‌നായിക്ക് പറഞ്ഞു.

 വീടുകള്‍ക്ക് നാശനഷ്ടം

വീടുകള്‍ക്ക് നാശനഷ്ടം

ഒഡീഷ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (ഒഎസ്ഡിഎംഎ) യുടെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ വിവിധ ദുരന്തങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 15,26,877 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അതില്‍ ഫാനി ചുഴലിക്കാറ്റാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ത്തത്. 5,88,467 വീടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകളുടെ നിര്‍മാണത്തിനായി ഒഡീഷ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് 7,000 കോടി രൂപ ആവശ്യപ്പെട്ടു.

 വൈദ്യുതിയും വെള്ളവുമില്ലെന്ന്

വൈദ്യുതിയും വെള്ളവുമില്ലെന്ന്

ദുരന്തത്തിനുശേഷം ഒന്‍പത് ദിവസം കഴിഞ്ഞിട്ടും വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാല്‍ ആളുകള്‍ തെരുവുകളിലേക്കിറങ്ങിയതും സര്‍ക്കാരിന് വന്‍ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ദുരന്ത ബാധിതരും പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
തകര്‍ന്ന വീടുകളുടെ എണ്ണമെടുക്കല്‍ ആരംഭിക്കുന്നതിലെ കാലതാമസം വഴി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി സിപിഎം നേതാവ് സുരേഷ് പണിഗ്രാഹി പറഞ്ഞു. ഇതേ അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാവ് നരസിംഹ മിശ്രയ്ക്കുമുള്ളത്. ചുഴലിക്കാറ്റിന് ശേഷമുണ്ടായ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

English summary
Death toll increses in Odisha after Fani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X