കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തശ്ശിയേയും കൊച്ചുമകളേയും കൊന്നു, ഇന്ത്യൻ എഞ്ചിനീയർക്ക് അമേരിക്കൻ കോടതി വധശിക്ഷ വിധിച്ചു !!!

വിശാഖപട്ടണം സ്വദേശിയും അമേരിക്കയില്‍ എഞ്ചിനീയറുമായ യെന്തമൂരി രഘുനാഥനാണ് വധശിക്ഷ ലഭിച്ചത്.

  • By മരിയ
Google Oneindia Malayalam News

ഹൈദരാബാദ്: തട്ടികൊണ്ട് പോകല്‍ ശ്രമത്തിന് ഇടേ മുത്തശ്ശിയേയും കൊച്ചുമകളേയും കൊന്ന കേസില്‍ ഇന്ത്യക്കാരന്റ വധശിക്ഷ അമേരിക്കന്‍ കോടതി ശരിവെച്ചു. വിശാഖപട്ടണം സ്വദേശിയും അമേരിക്കയില്‍ എഞ്ചിനീയറുമായ യെന്തമൂരി രഘുനാഥനാണ് വധശിക്ഷ ലഭിച്ചത്.

കേസ്

2012 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ആന്ധ്രസ്വദേശികളായ സത്യവ്യതി വെന്നയേയും, കൊച്ചമകള്‍ സാന്‍വി വെന്നയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം

അന്വേഷണത്തില്‍ പെന്‍സില്‍വാനിയയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന യെന്തമൂരി രഘുനാഥനാണ് കൊല നടത്തിയത് എന്ന് വ്യക്തമായി. കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന് ഇടേയായിരുന്നു കൊലപാതകം.

കൊലയ്ക്ക് കാരണം

രഘുനാഥിന്റെ സുഹൃത്തായിരുന്നു സാന്‍വിയുടെ അച്ഛന്‍ .കുട്ടിയെ തട്ടിക്കൊണ്ട് പോയി ഇയാളില്‍ നിന്ന് പണം ആവശ്യപ്പെടാനിയരുന്നു യുവാവിന്റെ പദ്ധതി.

 കടം

ചൂതാട്ടം നടത്തിയിരുന്ന രഘുനാഥിന് ലക്ഷങ്ങളുടെ കടം ഉണ്ടായിരുന്നു. ഇത് തീര്‍ക്കാന്‍ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതി ഇട്ടത്. എന്നാല്‍ കുഞ്ഞിനെ കൊണ്ട് പോകുന്നത് മുത്തശ്ശി. ഇവര്‍ തടഞ്ഞ് ബഹളം വെച്ചപ്പോള്‍ ഇവരുവരേയും കൊലപ്പെടുത്തുകയായിരുന്നു.

English summary
Death held for Indian techi in US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X