ആത്മഹത്യ അല്ല, പ്രേതം കൊന്നത്; പറയുന്നതോ ആഭ്യന്തര മന്ത്രിയും
ഭോപ്പാല്‍: ആത്മഹത്യക്ക് കാരണം പ്രേതങ്ങളാണെന്ന വിചിത്ര മറുപടിയുമായി മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ്. സംസ്ഥാന അസംബ്ലിയിലാണ് ആഭ്യന്തര മന്ത്രി ഇത്തരമൊരു വിശദീകരണം നല്‍കിയത്.
മധ്യപ്രദേശിലെ സെഹോറ ജില്ലയിലെ ആത്മഹത്യകള്‍ക്ക് കാരണം പ്രേതങ്ങളാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. ഭോപ്പാലില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സെഹോറ ജില്ല. ഇവിടെ രണ്ടര വര്‍ഷത്തിനുള്ളില്‍ നൂറോളം ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

എംഎല്‍എ ഷൈലാന്ദ്ര പട്ടേലിന്റെ ചോദ്യത്തിനാണ് മന്ത്രിയില്‍ നിന്നും ആശ്ചര്യപ്പെടുന്ന മറുപടി ലഭിച്ചത്. മന്ത്രിയുടെ മറുപടിക്ക് സംസ്ഥാന സര്‍ക്കാര്‍ അന്ധ വിശ്വാസങ്ങള്‍ ഉള്ളവരാണോ എന്ന മറുചോദ്യം ചോദിച്ചെങ്കിലും ഉത്തരം നല്‍കിയില്ല.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആളുകള്‍ മരിച്ചത് പ്രേതങ്ങള്‍ മൂലമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സര്‍ക്കാറിന് അന്ധവിശ്വാസമില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത ഒരാളുടെ വീട്ടുകാര്‍ നടത്തിയ പ്രസ്താവനയാണ് താന്‍ പറഞ്ഞതെന്നും കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് മറുപടിയായി മന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications