കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ ഇപ്പഴേ സൂപ്പര്‍, ഇനിയും സൂപ്പറാകുമോ?

Google Oneindia Malayalam News

ദില്ലി: ചാനല്‍ ചര്‍ച്ചകളും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ഇപ്പോള്‍ സംസാരിക്കുന്നത് സൂപ്പര്‍ എന്‍ ഡി എയെക്കുറിച്ചാണ്. നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ കേവല ഭൂരിപക്ഷം നേടും എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഈ ചര്‍ച്ച ആരംഭിച്ചത്. ബി ജെ പിയും സഖ്യ കക്ഷികളും ചേര്‍ന്ന് ഭൂരിപക്ഷത്തിന് ആവശ്യമായ 272 കടക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

ടൈംസ് നൗ എക്‌സിറ്റ് പോള്‍ ആണ് എന്‍ ഡി എയ്ക്ക് ഏറ്റവും കുറച്ച് സീറ്റുകള്‍ പ്രവചിക്കുന്നത്. 259. ന്യൂസ് 24 ചാണക്യയാവട്ടെ എന്‍ ഡി എയ്ക്ക് 340 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. എന്‍ ഡി എ 290 സീറ്റുകള്‍ വരെ നേടിയേക്കും എന്നാണ് എക്‌സിറ്റ് പോളുകളില്‍ നിന്നുള്ള ശരാശരി കണക്ക്. ജയലളിത, നവീന്‍ പട്‌നായിക്, മമതാ ബാനര്‍ജി എന്നീ പഴയ കൂട്ടരും കൂടി ചേരുന്നതാണ് സൂപ്പര്‍ എന്‍ ഡി എ.

narendra-modi-fans

ഭരണത്തിലെത്തിയാല്‍ എന്‍ ഡി എയുടെ കൂടെ കൂടാന്‍ മറ്റ് പാര്‍ട്ടികള്‍ കൂടി താല്‍പര്യം കാണിക്കുന്നതോടെയാണ് എന്‍ ഡി എ സൂപ്പര്‍ എന്‍ ഡി എ ആകുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെ, ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ എന്നിവരാണ് എന്‍ ഡി യില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

എന്‍ ഡി എയുടെ 292 നൊപ്പം ജയലളിതയുടെ 27 ഉം ബി ജെ ഡിയുടെ 12 ഉം കൂടി ചേരുന്നതോടെ 331 എന്ന മാന്ത്രിക സംഖ്യയിലേക്ക് നരേന്ദ്ര മോദിയും കൂട്ടരും എത്തും എന്നാണ് കണക്കുകൂട്ടലുകള്‍. നിലവിലെ കൂട്ടുകക്ഷികളെ കൊണ്ട് തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെങ്കിലും സര്‍ക്കാരിനെ കൂടുതല്‍ ബലവത്താക്കാന്‍ വേണ്ടി പുതിയ കക്ഷികളെ കൂട്ടുന്നതില്‍ തെറ്റില്ല എന്നാണ് ബി ജെ പിയുടെ നിലപാട്. ആര് തന്നെ കൂട്ടത്തില്‍ വന്നാലും ബി ജെ പിയും മോദിയും തന്നെയാകും സൂപ്പര്‍ പവര്‍.

English summary
Super NDA, a mega conglomerate where the NDA, after getting a majority, ties up with top regional parties like AIADMK,BJP and TMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X