കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹത മറനീക്കുന്നു; കണ്ടെത്തിയത് കാണാതായ വിമാനത്തിന്റെ ഭാഗം തന്നെ

  • By Anwar Sadath
Google Oneindia Malayalam News

ക്വലാലംപൂര്‍: കഴിഞ്ഞദിവസം മഡഗാസ്‌കറിന് 600 കിലോമീറ്റര്‍ കിഴക്ക് ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയന്‍ ഐലന്‍ഡ്‌സിന്റെ തീരത്ത് കണ്ടെത്തിയ വിമാനഭാഗം കാണാതായ മലേഷ്യന്‍ വിമാനത്തിന്റെതാണെന്ന് സ്ഥിരീകരണം. മലേഷ്യന്‍ ഗതാഗതമന്ത്രി അബ്ദുള്‍ അസീസ് കപ്രാവിയാണ് ഇക്കാര്യം ഒദ്യോഗികമായി പുറത്തുവിട്ടത്.

വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കാണാതായ ബോയിങ് 777ന്റേതാണ് അവശിഷ്ടമെന്ന് മനസിലായി. ഭാഗങ്ങളുടെ നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായതെന്ന് മലേഷ്യന്‍ എയര്‍ലൈസ് അറിയിച്ചു. രണ്ടുമീറ്ററോളം നീളം വരുന്ന വിമാനഭാഗമാണ് കണ്ടെത്തിയത്. ദ്വീപില്‍നിന്നും യാത്രക്കാരുടെതെന്ന് കരുതുന്ന ഒരു പെട്ടിയും ചൈനീസ് നിര്‍മിത വെള്ളക്കുപ്പിയും കണ്ടെടുത്തിരുന്നു.

malaysia-airlines

ഒരു വര്‍ഷത്തിലധികമായി ലോകരാജ്യങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന വിമാനം കടലില്‍ തകര്‍ന്നുവീണതാണെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. സമീപത്തുള്ള മറ്റു ദ്വീപുകളില്‍ കൂടുതല്‍ വിമാനഭാഗങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിമാനഭാഗങ്ങള്‍ കണ്ടെത്തുന്നതോടെ ഒന്നരവര്‍ഷം നീണ്ട ദുരൂഹതകള്‍ക്കും വിരാമമാകുകയാണ്. 2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി കൊലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോയ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 എന്ന വിമാനം കാണാതാകുന്നത്. 25ഓളം രാജ്യങ്ങല്‍ തിരച്ചില്‍ നടത്തിയിട്ടും ഇതുവരെയായി വിമാനത്തെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചിരുന്നില്ല.

English summary
Debris Found in Indian Ocean Match Part Number of Missing MH370 Flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X