തകര്‍ന്ന് വീണ മിഗ് 29 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൈലറ്റിനായി തിരച്ചില്‍ തുടരുന്നു
ദില്ലി: പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലാൻഡിംഗ് ഗിയർ, ടർബോചാർജർ, ഫ്യുവൽ ടാങ്ക് എഞ്ചിൻ, വിംഗ് എഞ്ചിൻ കൗലിംഗ് എന്നിവയാണ് തിരച്ചിലിനിടെ കണ്ടെത്തിയത്. അപകടത്തിൽ കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്നും നാവികസേന അറിയിച്ചു.
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു മിഗ് 29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്. അപകടസമയത്ത് രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാലെ ജീവനോടെ തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നു. രണ്ടാമനായ ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിനായുള്ള തിരച്ചിൽ തുടരുകയാണെന്നാണ് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കിയത്.

ഒൻപത് നാവിക സേന യുദ്ധക്കപ്പലുകളും, 14 യുദ്ധവിമാനങ്ങളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. സമുദ്രമേഖലയുടെ തീരപ്രദേശങ്ങളിൽ തീരദേശ പോലീസും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ മിഗ് 29 കെ വിമാനപകടമായിരുന്നു വ്യാഴാഴ്ചത്തേത്. 2019 നവംബര്‍ 16ന് ഗോവയില്‍ മിഗ് - 29 കെ പരിശീലന വിമാനം തകര്‍ന്നിരുന്നു. വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ എഞ്ചിന് തകരാറായിരുന്നു അപകട കാരണം. സംഭവത്തില്‍ വിമാനത്തിലെ രണ്ട് പൈലറ്റുകളും പരിക്കേല്‍ക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും മിഗ് 20കെ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. 2018 ജനുവരിയില്‍ ഗോവയിലെ ഐഎന്‍എസ് ഹന്‍സ ആസ്ഥാനത്ത് റണ്‍വേയില്‍ വെച്ചും വിമാനം അപകടത്തില്‍പ്പെട്ടിരുന്നു
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications