കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്ന് വീണ മിഗ് 29 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൈലറ്റിനായി തിരച്ചില്‍ തുടരുന്നു

Google Oneindia Malayalam News

ദില്ലി: പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലാൻഡിംഗ് ഗിയർ, ടർബോചാർജർ, ഫ്യുവൽ ടാങ്ക് എഞ്ചിൻ, വിംഗ് എഞ്ചിൻ കൗലിംഗ് എന്നിവയാണ് തിരച്ചിലിനിടെ കണ്ടെത്തിയത്. അപകടത്തിൽ കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്നും നാവികസേന അറിയിച്ചു.

വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു മിഗ് 29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്. അപകടസമയത്ത് രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാലെ ജീവനോടെ തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നു. രണ്ടാമനായ ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിനായുള്ള തിരച്ചിൽ തുടരുകയാണെന്നാണ് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കിയത്.

navy

ഒൻപത് നാവിക സേന യുദ്ധക്കപ്പലുകളും, 14 യുദ്ധവിമാനങ്ങളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. സമുദ്രമേഖലയുടെ തീരപ്രദേശങ്ങളിൽ തീരദേശ പോലീസും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ മിഗ് 29 കെ വിമാനപകടമായിരുന്നു വ്യാഴാഴ്ചത്തേത്. 2019 നവംബര്‍ 16ന് ഗോവയില്‍ മിഗ് - 29 കെ പരിശീലന വിമാനം തകര്‍ന്നിരുന്നു. വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ എഞ്ചിന്‍ തകരാറായിരുന്നു അപകട കാരണം. സംഭവത്തില്‍ വിമാനത്തിലെ രണ്ട് പൈലറ്റുകളും പരിക്കേല്‍ക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും മിഗ് 20കെ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. 2018 ജനുവരിയില്‍ ഗോവയിലെ ഐഎന്‍എസ് ഹന്‍സ ആസ്ഥാനത്ത് റണ്‍വേയില്‍ വെച്ചും വിമാനം അപകടത്തില്‍പ്പെട്ടിരുന്നു

English summary
Debris recovered of wrecked MiG-29K fighter jets found; search for the pilot continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X