കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖൊരക്പൂര്‍ കലാപത്തില്‍ യോഗിക്കെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത... അന്വേഷണം പക്ഷപാതപരമായിരുന്നെന്ന്

  • By Desk
Google Oneindia Malayalam News

അലഹബാദ്: 2007 ലെ ഖൊരക്പൂര്‍ കലാപത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ മുരാരി, എസി ശര്‍മ്മ എന്നിവരടങ്ങുന്ന ബെഞ്ച് ഇത് സംബന്ധിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധി പറയും. മൊഹമ്മദ് ഹായാത്ത്, പര്‍വ്വേസ് എന്നിവര്‍ 2008 ല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. യോഗിയുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തില്‍ കലാശിച്ചതെന്ന് ഇവര്‍ ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

yogi 4

ഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ലഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ല

ഇന്ത്യന്‍ ശിക്ഷാ നിയമം 302,307, 153, എ, 395, 295 എന്നീ വകുപ്പുകള്‍ അനുസരിച്ച് യോഗിക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഉത്തര്‍പ്രദേശ് പോലീസ് വിങ്ങായ സിബി-സിഡിയാണ് കേസ് അന്വേഷിച്ചതെന്നും എന്നാല്‍ പക്ഷപാതപരമായിരുന്നു അന്വേഷണമെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ കനത്ത വിജയത്തോടെയാണ് ഖൊരക് ലോക്സഭാ എംപിയായിരുന്ന യോഗി ആദിത്യനാഥ് സംസ്ഥാന മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്. യോഗിക്കെതിരെ ക്രമിനല്‍ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പുനപരിശോധന ഹര്‍ജി നേരത്തേ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

സാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർസാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർ

ഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാലഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാല

English summary
The Allahabad High Court will on Thursday pronounce its verdict on a petition demanding CBI investigation into Chief Minister Yogi Adityanath’s alleged role in the 2007 riots in Gorakhpur, his then Lok Sabha constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X