ഡെക്കാന്‍ ക്രോണിക്കള്‍ വൈസ് ചെയര്‍മാന്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പി.കെ അയ്യരെ സി.ബി.ഐ അറസ്റ്റു ചെയ്തു. 357 കോടി രൂപയുടെ ബാങ്ക് ലോണ്‍ തിരിമറിയുമായി ബന്ധപ്പെട്ടാണ് പി.കെ അയ്യരെ സി.ബി.ഐ അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാവിലെ ഭുവനേശ്വരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യാജ പേരില്‍ താമസിക്കുകയായിരുന്ന അയ്യരെ സി.ബി.ഐ അറസ്റ്റു ചെയ്യുകയായിരുന്നു.നേരത്തെ ഇയാള്‍ക്കെതിരെ ഹൈദരാബാദില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.

എന്നാല്‍ ഇതിനെ തുടര്‍ന്ന് അയ്യര്‍ ഒളിവില്‍ പോവുകയായിരുന്നു. ട്രിഡന്റ് ഹോട്ടലില്‍ വ്യാജ പേരില്‍ അയ്യര്‍ താമസിക്കുന്നുണ്ടെന്ന് വിവരം ഭുവനേശ്വര്‍ പൊലീസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
കാനറ ബാങ്കില്‍ നിന്നും 357 കോടി രൂപയുടെ ലോണ്‍ എടുത്ത് തിരിമറി നടത്തിയെന്നാണ് കേസ്. കേസില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി. വെങ്കട്ടറാം റെഡ്ഡി, മാനേജിങ് ഡയറക്ടര്‍ ടി. വിനായക രവി റെഡ്ഡി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications