കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം 17ന്, റിവ്യൂ ഹര്‍ജി പ്രധാന ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി വിഷയത്തിലെ സുപ്രിംകോടതി വിധി ചര്‍ച്ച ചെയ്യുന്നതിന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഈ മാസം 17ന് യോഗം ചേരും. അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ കക്ഷിയായിരുന്ന പ്രധാന മുസ്ലിം വിഭാഗമായിരുന്നു മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ യോഗം തീരുമാനമെടുക്കും. ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാല്‍ അയോധ്യ കേസ് വീണ്ടും ചര്‍ച്ചയാകും.

Sc

തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. തര്‍ക്ക ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്

എന്നാല്‍ പള്ളി നിര്‍മിക്കുന്നതിനുള്ള ഭൂമി തര്‍ക്കഭൂമിക്ക് അടുത്തായി സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ നിന്ന് വേണമെന്നാണ് മുസ്ലിം കക്ഷികള്‍ ഇപ്പോള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. അത് സാധ്യമല്ലെന്ന് അയോധ്യ മേയറും ആര്‍എസ്എസ് നേതാക്കളും അറിയിച്ചിട്ടുണ്ട്. പുതിയ പള്ളിക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ പേരിടണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രീംകോടതി നിര്‍ണായക തീരുമാനം എടുത്തത്. നിര്‍മോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രസ്റ്റ് ചെയര്‍മാനാക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

English summary
Decision on Ayodhya verdict review at AIMPLB meet on Nov 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X