കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, തിരുമാനം രണ്ടാം ഘട്ടത്തിൽ മാത്രം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ നീട്ടിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടിട്ടില്ല. ലോക്ക് ഡൗൺ നീട്ടിയെങ്കിലും വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കാൻ തിരുമാനം. രണ്ടാം ഘട്ടത്തിൽ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ വേണ്ടയോ എന്ന കാര്യം തിരുമാനിക്കുകയുള്ളൂ.

സംസ്ഥാനങ്ങളുമായും, കേന്ദ്രഭരണ പ്രദേശങ്ങളുമായുമുള്ള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ളവ തുറക്കുന്നത് സംബന്ധിച്ച് തിരുമാനം എടുക്കുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. സ്കൂൾ തലത്തിലും രക്ഷിതാക്കളുമായും ഇത് സംബന്ധിച്ച് ചർച്ച നടത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. കൂടിയാലോചനകൾക്ക് ശേഷം ജുലൈയിൽ അന്തിമ തിരുമാനം കൈക്കൊള്ളും. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സ്കൂളുകൾക്ക് പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകും.

cbse-students-27

ജൂൺ 30വരെയാണ് നിലവിൽ ലോക്ക് ഡൗൺ നീട്ടിയിരിക്കുനന്ത്. അതേസമയം കൊവിഡ് തീവ്രബാധിത മേഖലകളിലാണ് നിയന്ത്രണങ്ങൾ. മറ്റിടങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ആദ്യ ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കാം. ഹോട്ടലുകൾ ഷോപ്പിങ്ങ് മാളുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കം. അതേസമയം അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിയന്ത്രണം തുടരും. മെട്രോകൾ, സിനിമാ ഹാളുകൾ, തീയേറ്ററുകൾ, ബാർ, സ്വിമ്മിങ്ങ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, അസംബ്ലി ഹാളുകൾ എന്നിവ തുറക്കില്ല. മൂന്നാം ഘട്ടത്തിൽ മാത്രമേ ഇവയ്ക്ക് പ്രവർത്തനാനുമതി ലഭിക്കു. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, അക്കാദിമ, മതപരമായ കൂടിച്ചേരലുകൾക്കും ഉള്ള നിയന്ത്രണങ്ങൾ തുടരും.

അതേസമയം സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി.യാത്രകൾക്കായി ഇനി മുൻകൂർ അനുമതിയോ യാത്രാ പാസോ ആവിശ്യമില്ല. നിയന്ത്രണങ്ങൾ തുടരുന്നത് സംബന്ധിച്ച് സാഹചര്യം വിലയിരുത്തി സംസ്ഥാന സർക്കാരുകൾക്ക് തിരുമാനമെടുക്കാം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മപതൽ രാവിലെ 5 വരെയാകും നിയന്ത്രണം.

അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ വന്‍ ഇളവ്; യാത്രാ നിയന്ത്രണം നീക്കി, നിശാ നിയമം സമയം കുറച്ചുഅഞ്ചാംഘട്ട ലോക്ക്ഡൗണില്‍ വന്‍ ഇളവ്; യാത്രാ നിയന്ത്രണം നീക്കി, നിശാ നിയമം സമയം കുറച്ചു

വൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾവൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾ

 രാജ്യത്ത് ലോക്ക്ഡൗണ്‍ 5.0, കൊവിഡ് തീവ്രബാധിത മേഖലകളിൽ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി! രാജ്യത്ത് ലോക്ക്ഡൗണ്‍ 5.0, കൊവിഡ് തീവ്രബാധിത മേഖലകളിൽ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി!

English summary
Decision on opening of educational institutions to be taken in July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X