Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യ വസ്തുക്കൾക്ക് ജിഎസ്ടി ഈടാക്കും; ഹോട്ടൽ നിരക്കുകളിലും നികുതി

തിരുവനന്തപുരം: ഭക്ഷ്യ വസ്തുക്കൾക്ക് ജി എസ് ടി ഈടാക്കാൻ ജി എസ് ടി കൗണ്‍സിൽ യോഗത്തിൽ തീരുമാനം. കവറിൽ വാങ്ങുന്ന തൈര്, മോര്, ധാന്യങ്ങൾ, തേൻ, പപ്പടം എന്നീ ഭക്ഷ്യ വസ്തുക്കാണ് ജി എസ് ടി ഈടാക്കുക. ജി എസ് ടി കൗണ്‍സിലിന്റെ നാല്‍പ്പത്തിയേഴാമത് യോഗത്തിന് ഇന്നലെ ഛണ്ഡീഗഡില്‍ തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യ വസ്തുക്കൾക്ക് നികുതി ഈടാക്കാൻ തീരുമാനിച്ചത്.

കുറഞ്ഞ ഹോട്ടൽ നിരക്കുകളിലും ഉയർന്ന ആശുപത്രി മുറികളുടെ നിരക്കുകളിലും ജി എസ് ടി ഈടാക്കുമെന്ന് ജി എസ് ടി കൗണ്‍സിൽ വ്യക്തമാക്കി. പ്രതിദിനം 1000 രൂപയിൽ കുറഞ്ഞ ഹോട്ടൽ നിരക്കുകളിലും ഇനി മുതൽ ജി എസ് ടി ഉണ്ടാകും.

gst

അതേസമയം, 12% നികുതി ചുമത്താൻ ആണ് നിലവിലെ തീരുമാനം. പ്രതിദിനം 5000 രൂപയിൽ കൂടിയ ആശുപത്രി മുറികളുടെ നിരക്കിലും നികുതി ഈടാക്കും. ജൂൺ 30 - ന് അവസാനിക്കുന്ന നഷ്ട പരിഹാര കാലാവധി നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജി എസ് ടി കൗൺസിൽ ഈ വിഷയത്തിൽ തീരുമാനം എടുത്തില്ല.

ജി എസ് ടി കൗണ്‍സിലിന്റെ നാല്‍പ്പത്തിയേഴാമത് യോഗത്തിന് ഇന്നലെ ഛണ്ഡീഗഡില്‍ തുടക്കമായിരുന്നു. ചില ഉല്‍പ്പന്നങ്ങളുടെ ജി എസ് ടി നിരക്ക് പുനര്‍നിശ്ചയിക്കുന്നതും ഓണ്‍ലൈൻ ഗെയിമിനുള്ള നികുതി തുടങ്ങിയ വിഷയങ്ങളിൽ യോഗം ശ്രദ്ധ ചെലുത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ , ജി എസ് ടി കൗണ്‍സിലിന്റെ യോഗത്തിന് മുന്‍പ് സംസ്ഥാനങ്ങൾ തമ്മിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് യോഗത്തില്‍ പങ്കെടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടി നൽകണം എന്നാണ് സംസ്ഥാനങ്ങളുടെ ഇതിന് മുമ്പ് കേന്ദ്രത്തെ അറിയിച്ച നിലപാട്.

ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ

അതേസമയം , കഴിഞ്ഞ മെയ് മാസത്തിലെ ജി എസ് ടി വരുമാനം എന്നത് 1.4 ലക്ഷം കോടി കടന്നിരുന്നതായാണ് റിപ്പോർട്ട് . 2021 -ൽ ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44 ശതമാനം വർധവ് ആയിരുന്നു ഇത്. 2021 മെയ് മാസത്തിൽ 97821 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം . 2022 -ൽ 1 ,40,885 കോടി രൂപ ചരക്ക് സേവന നികുതി ഇനത്തിൽ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നുണ്ട് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+