'എസ്ആഐറിലടക്കം എടുത്ത തീരുമാനങ്ങൾ ഒറ്റക്കെട്ട്', തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

ന്യൂ ഡല്‍ഹി: ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഒറ്റയ്ക്കാണ് തീരുമാനങ്ങളെടുക്കുന്നതെന്നത് ശരിയല്ലെന്നും സ്‌പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) അടക്കമുളള കാര്യങ്ങളിലെ തീരുമാനങ്ങള്‍ മൂന്നംഗ സമിതി ഒറ്റക്കെട്ടായി എടുത്തതാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയും എസ്‌ഐആറിന് എതിരെയും ഉളള പരാതികളില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങള്‍ തള്ളിയത്. ഒരു വാര്‍ത്തയുടെ മാത്രം അടിസ്ഥാനത്തിലാണ് മുഴുവന്‍ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

SIR

സത്യവാങ്മൂലം മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും അറിവോട് കൂടെയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരോ ചര്‍ച്ചകള്‍ക്കിടെ നടത്തുന്ന പരാമര്‍ശങ്ങളോ നിര്‍ദേശങ്ങളോ ചോദ്യങ്ങളോ കമ്മീഷന്റെ അന്തിമ തീരുമാനങ്ങളായി കണക്കാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

എസ്‌ഐആറുമായി ബന്ധപ്പെട്ട് 2025 ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലും 2026 മെയ്യിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നു. ഫോം 6മായി ബന്ധപ്പെട്ട വിവാദങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. വോട്ടര്‍മാരുടെ രജിസ്‌ട്രേഷന് വേണ്ടി ഉപയോഗിക്കുന്ന ഫോം 6ല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അതിനുളള അധികാരമെന്നും എസ്‌ഐആറിന് വേണ്ടിയുളള രേഖ മറ്റൊന്നാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

വോട്ടർപട്ടിക പുതുക്കൽ വേളയിൽ വിവരങ്ങൾ കണ്ടെത്താനോ പരിശോധിക്കാനോ കഴിയാത്ത വോട്ടർമാർ നേരിട്ട് ഹിയറിംഗുകളിൽ പങ്കെടുക്കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബൂത്ത് തല ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി ആവശ്യമായ രേഖകൾ ശേഖരിക്കും. വളരെ അപൂർവ്വവും സങ്കീർണ്ണവുമായ സാഹചര്യങ്ങളിൽ മാത്രമേ ഹിയറിംഗുകൾ നടത്തു. അവ കഴിയുന്നത്ര ഓൺലൈനായി പൂർത്തിയാക്കാനാണ് മുൻഗണന നൽകുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma