Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരെയും സൗജന്യമായി പ്രവേശിപ്പിക്കുമെന്ന പ്രഖ്യാപനം ദുരന്തത്തിന് കാരണമായി; നടുക്കം മാറാതെ ബെംഗളൂരു

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിനായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണചടങ്ങിലേക്ക് പ്രവേശനം സൗജന്യമാണെന്ന പ്രഖ്യാപനമാണ് ബെംഗളൂരു കണ്ട വലിയ ദുരന്തത്തില്‍ കലാശിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എത്തിയ അഭൂതപൂര്‍വമായ ജനക്കൂട്ടം സ്റ്റേഡിയത്തിന്റെ ഇടുങ്ങിയ ഗേറ്റിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചതാണ് 11 പേരുടെ മരണത്തിന് കാരണമായത്. അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ദുരന്തത്തിന് സാക്ഷിയായവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, ആയിരക്കണക്കിന് ആളുകള്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് ഒരേസമയം പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. താരങ്ങളെ നേരിട്ട് കാണാനും വിജയാഘോഷത്തില്‍ പങ്കെടുക്കാനും നഗരത്തിന് ഉള്‍ക്കൊള്ളാവുന്നതിലും ആളുകളാണ് എത്തിയത്.

Chinnaswamy Stadium

ആദ്യം പരിപാടിക്ക് പാസുകള്‍ നല്‍കിയിരുന്നു പ്രവേശനം. വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് പാസുകള്‍ ലഭിച്ചത്. പിന്നീട് എല്ലാവരെയും പരിപാടിയിലേക്ക് സൗജന്യമായി പ്രവേശിപ്പിക്കും എന്ന പ്രഖ്യാപനം വന്നു. ഗേറ്റുകളും തുറന്നിട്ടതോടെയാണ് ആളുകള്‍ ഇടിച്ചു കയറാന്‍ ആരംഭിച്ചത്. അക്ഷമരായ ആരാധകര്‍ സ്റ്റേഡിയത്തിന്റെ മതിലുകളിലും അടുത്തുള്ള മരങ്ങളിലും ഉള്‍പ്പെടെ കയറി താരങ്ങളെ നേരിട്ടു കാണാനുള്ള ശ്രമം നടത്തി.

കര്‍ണാടക സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നു വന്ന പതിനായിക്കണക്കിന് ആളുകള്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ ബാരിക്കേഡുകള്‍ മറിഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ട് ചിലര്‍ ബോധരഹിതരായി നിലത്ത് വീണതോടെ അവരെ ചവിട്ടി മെതിച്ച് ജനക്കൂട്ടം മുന്നോട്ടുപോയി. അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്കും കഴിഞ്ഞില്ല കേവലം 5000 പോലീസുകാരെയാണ് മൂന്നു ലക്ഷത്തിലേറെ ആളുകളെ നിയന്ത്രിക്കാന്‍ വിന്യസിച്ചിരുന്നത്.

മുഖത്തും തലയിലും നെഞ്ചിലുമൊക്കെ ചവിട്ടേറ്റാണ് പലരും മരിച്ചത്. റോഡുകളിലെ തിരക്ക് കാരണം ആംബുലന്‍സുകള്‍ക്ക് അടിയന്തരമായി എത്തിച്ചേരാനും പ്രയാസം നേരിട്ടു. ഇതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പൊലീസുകാര്‍ പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും ആശുപത്രികളിലേക്ക് മാറ്റുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന, അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണവും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിലയിരുത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ചടങ്ങിന് എത്തിയതാണ് ദാരുണമായ ദുരന്തത്തിന് കാരണമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന് 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ എത്തിയതാകട്ടെ മൂന്ന് ലക്ഷത്തിലേറെ ആളുകളും. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ദുരന്തം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാന്‍ ആര്‍സിബി ടീമംഗങ്ങള്‍ പോയ വിധാന്‍ സൗദിക്ക് പുറത്തും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. ഇവിടെയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.

18 വര്‍ഷമായി കാത്തിരുന്ന കിരീടനേട്ടം വലിയ ദുരന്തത്തില്‍ കലാശിച്ചതിന്റെ നടുക്കത്തിലാണ് ബെംഗളൂരു. രാത്രിയോടെ തിരക്കൊഴിഞ്ഞ ചിന്നസ്വാമി സ്‌റ്റേഡിയത്തിനകത്തും പുറത്തും പരിപാടിക്കെത്തിയ ആരാധകരുടെ ചെരിപ്പുകളും വസ്ത്രങ്ങളും ചിതറിക്കിടക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+