കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണം സാഹസികം; ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം മനോഹരം

  • By Mithra Nair
Google Oneindia Malayalam News

മുംബൈ : ഇന്ത്യയില്‍ നടത്തിയ തീവ്രവാദി ആക്രമണങ്ങളില്‍ അല്‍ഖ്വയ്ദ വളരെയധികം സന്തുഷ്ടരായിരുന്നവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ അമേരിക്ക പുറത്തുവിട്ടു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആക്രമണങ്ങള്‍ സംബന്ധിച്ച് അല്‍ഖ്വയ്ദ മേധാവി ആയിരുന്ന ഉസാമ ബിന്‍ ലാദന് അറിവുണ്ടായിരുന്നതായും അതില്‍ സന്തുഷ്ടനായിരുന്നുവെന്നും ഉസാമ കൊല്ലപ്പെട്ട അബോട്ടാബാദിലെ ഒളിത്താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2008ലെ മുംബൈ തീവ്രവാദി ആക്രമണത്തെ ഹീറോയിക് ഫിദായി എന്നും ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം മനോഹോരവും വലിയ ബോംബ് സ്‌ഫോടനം ആയിരുന്നു എന്നാണ് രേഖയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

mumbai-terror-attacks-2008-600.jpg -Properties

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 150 പേരാണ് കൊല്ലപ്പെട്ടത്. മൂന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 2010ല്‍ പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍ നടന്ന സ്‌ഫോടനത്തില്‍ 17 പേര്‍ മരിക്കുകയും അറുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലഷ്‌കര്‍ ഇ തോയിബയായിരുന്നു രണ്ട് ആക്രമണങ്ങളുടെയും പിന്നില്‍. പത്ത് പാക് പൗരന്‍മാരെ ഉപയോഗിച്ചാണ് മുംബൈ ആക്രമണം നടത്തിയത്.

അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മിനി, ഇന്ത്യ എന്നീ രാജ്യങ്ങളെയും തകര്‍ക്കണമെന്ന് രേഖകളില്‍ ആഹ്വാനം ചെയ്യുന്നു. അറബിയില്‍ എഴുതിയ രേഖകള്‍ അമേരിക്ക ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിട്ടിണ്ട്.

English summary
A document recovered from Osama Bin Laden's hideout in Pakistan's Abbottabad -- where he was killed by the US Forces in 2011 -- proves he was aware, perhaps even proud, of the terror operations in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X