• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വരുമാനം വര്‍ധിപ്പിക്കാന്‍ അനധികൃത നടപടി; ഇന്‍ഫോസിസ് ഷെയറുകളില്‍ വന്‍ ഇടിവ്

  • By S Swetha

മുംബൈ: ഇന്‍ഫോസിസിന്റെ ലാഭം പെരുപ്പിച്ച് കാട്ടാന്‍ സിഇഒകള്‍ അനധികൃത നടപടി സ്വീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 16 ശതമാനമായാണ് ഇടിഞ്ഞത്. ഓഹരി 10 ശതമാനം ഇടിഞ്ഞ് 691.10 രൂപയായി. കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. സിഇഒ സലീല്‍ പരേഖിനും സിഎഫ്ഒ നിലഞ്ചന്‍ റോയിക്കുമെതിരെ ചില ജീവനക്കാരാണ് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പോടെ സോണിയ പടിയിറങ്ങും.... രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്

ആരോപണങ്ങള്‍ കമ്പനിയില്‍ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും സ്റ്റോക്ക് സമീപകാലത്തേക്ക് സമ്മര്‍ദ്ദം ചെലുത്തുമെന്നും മിക്ക ബ്രോക്കറേജുകളും പറഞ്ഞു. ആഗോള സോഫ്റ്റ്വെയര്‍ വില്‍പ്പനക്കാരായ ഇന്‍ഫോസിസിലെ പരേഖും റോയിയും അനധികൃതമായി പെരുമാറിയെന്ന് ചില ജീവനക്കാര്‍ ആരോപിക്കുന്നു. പരീഖും റോയിയും കുറേ കാലമായി അനീതിപരമായ രീതികളാണ് അവലംബിക്കുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു. അവരുടെ സംഭാഷണങ്ങളുടെ ഇ-മെയിലുകളില്‍ നിന്നും ശബ്ദ റെക്കോര്‍ഡിംഗുകളില്‍ നിന്നും ഇത് വ്യക്തമാണെന്നും പരാതിക്കാര്‍ 2 പേജുള്ള കത്തില്‍ പറഞ്ഞു.

മാര്‍ജിന്‍ കാണിക്കുന്നതിന് തെറ്റായ അനുമാനങ്ങള്‍ നടത്താന്‍ സലീന്‍ പരേഖ് നിര്‍ദ്ദേശിച്ചിരുന്നുവെന്നും. കഴിഞ്ഞ ഏതാനും പാദങ്ങളിലെ നിരവധി ബില്യണ്‍ ഡോളര്‍ ഇടപാടുകള്‍ക്ക് മാര്‍ജിന്‍ ഇല്ലെന്നും കത്തില്‍ പറയുന്നു. കരാര്‍ നിര്‍ദ്ദേശങ്ങള്‍, മാര്‍ജിനുകള്‍, വരുമാനം എന്നിവ പരിശോധിക്കാന്‍ പരാതിക്കാര്‍ ഓഡിറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെരിസോണ്‍, ഇന്റല്‍, ജപ്പാനിലെ ജെവി, എബിഎന്‍ ആംറോ ഏറ്റെടുക്കല്‍ തുടങ്ങിയവ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇടപാടുകളാണെന്നും കത്തില്‍ പറയുന്നു.

സിഇഒ സലീല്‍ പരേഖും സിഎഫ്ഒ നിലഞ്ചന്‍ റോയിയും തങ്ങളുടെ ട്രഷറി മാനേജ്മെന്റില്‍ കൂടുതല്‍ ലാഭം കാണിക്കാന്‍ ധനകാര്യ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിസ്‌ക് എടുത്ത് പോളിസികളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ട്രഷറിയില്‍ കൂടുതല്‍ ലാഭം കാണിക്കാന്‍ സിഇഒയും സിഎഫ്ഒയും തങ്ങളോട് ആവശ്യപ്പെടുന്നുവെന്നും. ഇത് ഹ്രസ്വകാല ലാഭം മാത്രമാണ് നല്‍കുക എന്നും കത്തില്‍ പറയുന്നു. കത്തിന് ബോര്‍ഡില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തപ്പോള്‍, ജീവനക്കാര്‍ക്ക് വേണ്ടി പേരിടാത്ത ഒരു വിസില്‍ബ്ലോവര്‍ ഒക്ടോബര്‍ 3 ന് യുഎസ് ആസ്ഥാനമായുള്ള വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന് കത്തെഴുതി.

അതേ സമയം രണ്ട് പരാതികളും ഒക്ടോബര്‍ 10 ന് ഓഡിറ്റ് കമ്മിറ്റി മുമ്പിലുും ഒക്ടോബര്‍ 11 ന് ബോര്‍ഡ് നോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് മുമ്പിലും സമര്‍പ്പിച്ചതായി ഇന്‍ഫോസിസ് അറിയിച്ചു. ഈ പരാതികള്‍ വസ്തുനിഷ്ഠമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. സിഇഒയുടെ യുഎസിലേക്കും മുംബൈയിലേക്കുമുള്ള അന്താരാഷ്ട്ര യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കാലഹരണപ്പെട്ട വിസില്‍ബ്ലോവര്‍ പരാതി പ്രധാനമായും കൈകാര്യം ചെയ്യുന്നതെന്നും കമ്പനി പറഞ്ഞു. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തിങ്കളാഴ്ച ഇന്‍ഫോസിസ് അമേരിക്ക ഡിപോസിറ്ററി ഓഹരികള്‍ 12.11 ശതമാനം ഇടിഞ്ഞ് 9.29 ഡോളറിലെത്തി.

English summary
Decline in Infosys shares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X