ജെഎൻയു ക്യാമ്പസിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് പോലീസ്...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജെഎൻയു ക്യാമ്പസിൽ അഴുകിയ നിലയിൽ മദ്ധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി. രാംപ്രവേശ്(40) എന്നയാളുടെ മൃതദേഹമാണ് ക്യാമ്പസിനുള്ളിലെ മരത്തിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നാണംകെട്ട തോൽവിയും സമനിലകളും! കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂളൻസ്റ്റീൻ രാജിവെച്ചു...

മുത്തലാഖിന് പിന്നാലെ മഹറവും! മോദിക്കെതിരെ മുസ്ലീം സംഘടനകൾ; ശരീഅത്തിന് എതിരെന്ന്...

ചൊവ്വാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പിന്നീട് പോലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

jnu

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് പറഞ്ഞത്. മരിച്ചനിലയിൽ കണ്ടെത്തിയ രാംപ്രവേശ് ജെഎൻയു ക്യാമ്പസിലെ ജോലിക്കാരനോ സെക്യൂരിറ്റി ഗാർഡോ ആയിരിക്കാമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
decomposed male body found from jnu campus.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്