ഞാൻ പാടുന്നൊരു വീഡിയോ കണ്ടു; ഡീപ് ഫേയ്ക്ക് ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്‌ടിക്കുന്നത് വലിയ ആശങ്കയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ ഡീപ്ഫേക്കുകൾ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും ചാറ്റ് ജിപിടി ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എ ഐ) , ഡീപ് ഫെയ്ക് എന്നിവയെ പറ്റി മാധ്യമപ്രവർത്തകർ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പിയുടെ ദീപാവലി മിലൻ പരിപാടിയുടെ ഭാഗമായി പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം, നടിമാരുടെ ഡീപ്പ് ഫേയ്ക്ക് വീഡിയോകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

താൻ പാട്ടുപാടുന്ന തരത്തി-ലുള്ള വീഡിയോയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഞാൻ പാട്ടുപാടുന്ന ഒരു വീഡിയോ കാണാൻ ഇടയായി. എന്നെ ഇഷ്ടപ്പെടുന്നവർ ഫോർവേർഡ് ചെയ്തതാണ്, പ്രധാനമന്ത്രി പറഞ്ഞു. ഡീപ്പ് ഫേയ്ക്ക് വീഡിയോ നിർമിക്കാൻ എ ഐ ഉപയോഗിക്കുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ഡീപ്പ് ഫേയ്ക്കുകളെ പ്രത്യേക സൂചന നൽകി അടയാളപ്പെടുത്തണമെന്ന് ചാറ്റ് ജിപിടി ടീമിനോട് പറഞ്ഞിട്ടുണ്ട്. ഇന്റർനെറ്റിൽ പ്രചരിക്കുന്നവയ്ക്ക് മുന്നറിയിപ്പ് നൽകണം. എ ഐയുടെ ഇക്കാലത്ത് സാങ്കേതിക വിദ്യ ഉത്തരവാദിത്തോടെ ഉപയോഗിക്കേണ്ടത് സുപ്രധാനമാണ്. വിഷയത്തെ പറ്റി മാധ്യമങ്ങൾ ജനങ്ങളെ ബോധവത്ക്കരിക്കണം, പ്രധാനമന്ത്രി പറയുന്നു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് "നിയമപരമായ ബാധ്യത" ഉണ്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർക്കാരോ ഉപയോക്താവോ ശ്രദ്ധയിൽ പെടുത്തിയാൽ 36 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തെന്നിന്ത്യൻ നടി രശ്മിക മന്ദാന, ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫ്, കാജോൾ എന്നിവരുടേത് എന്ന പേരിൽ ഡീപ്പ് ഫേയ്ക്ക് വീഡിയോകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആദ്യം രശ്മികയുടെ ഡീപ് ഫേയ്ക്ക് വീഡിയോ ആണ് പ്രചരിച്ചത്. വീഡിയോയിൽ യഥാർത്ഥ്യത്തിൽ ഉണ്ടായിരുന്നത് സാറ പട്ടേലായിരുന്നുയ സാറയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം വെച്ചാണ് വീഡിയോ തയ്യാറാക്കിയത്.
കത്രീനയുടേയും ഡീപ് ഫേയ്ക്കിറങ്ങി. ടൈഗർ 3 യിൽ നിന്നുള്ള ചിത്രമെന്ന പേരിലായിരുന്നു ഡീപ്പ് ഫേയ്ക്ക്. ഇൻഫ്ലുവൻസർ റോസി ബ്രീനിന്റെ വീഡിയോയിൽ മുഖം മോർഫ് ചെയ്താണ് കാജോളിന്റേതാണെന്ന രീതിയിൽ പ്രചരിച്ചത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications