കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ഡിയോളിന്റെ ബന്ധു കര്‍ഷക സമര നായകന്‍, മോദിക്കൊപ്പം ഫോട്ടോയില്‍, ആരാണ് ദീപ് സിദ്ദു?

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രാജ്യത്ത് അലയടിക്കുകയാണ്. മോദി സര്‍ക്കാര്‍ വരെ അവര്‍ക്ക് മുന്നില്‍ വിറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ആ സമരത്തെ ഒരുവശത്ത് നിന്ന് നയിക്കുന്നത് ഒരു പഞ്ചാബി സിംഹമാണ്. നടനായ ദീപ് സിദ്ദുവാണ് ആ സെന്‍സേഷന്‍ താരം. അധികമാര്‍ക്കും സിദ്ദുവിനെ അറിയില്ല. പക്ഷേ അറിയുന്നവര്‍ക്ക് സിദ്ദു ഒരു വീരപുരുഷനാണ്. പഞ്ചാബിലെ അറിയപ്പെടുന്ന സൂപ്പര്‍ താരമാണ് ദീപ് സിദ്ദു. ബിജെപി എംപി സണ്ണി ഡിയോളിന്റെ ബന്ധു കൂടിയാണ് അദ്ദേഹം.

ഇംഗ്ലീഷില്‍ വിറപ്പിച്ച സിദ്ദു

ഇംഗ്ലീഷില്‍ വിറപ്പിച്ച സിദ്ദു

ദീപ് സിദ്ദു കര്‍ഷക സമരത്തിന്റെ മുന്‍നിരയില്‍ ഉറങ്ങാതെ തന്നെയുണ്ടായിരുന്നു. ഇംഗ്ലീഷില്‍ കര്‍ഷക സമരം എന്തിനാണ് നടത്തുന്നതെന്ന് വിശദീകരിക്കുന്ന ദീപ് സിദ്ദുവിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി അദ്ദേഹത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ വലിയ പിന്തുണ അദ്ദേഹം നേടിയെടുത്തിരുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും അറിയപ്പെടുന്ന താരമായ സിദ്ദു നേരത്തെ തന്നെ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ്. പല സിനിമാ താരങ്ങളും ഇത്തരത്തില്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നുണ്ട്.

ഹരിയാനയില്‍ സജീവം

ഹരിയാനയില്‍ സജീവം

കഴിഞ്ഞ രണ്ട് മാസമായി ഹരിയാനയിലെ ശുഭു ബാരിയറിലെ പ്രക്ഷോഭ സ്ഥലത്ത് സജീവമാണ് ദീപ് സിദ്ദു. എന്നാല്‍ താരത്തെ താഴ്ത്തി കെട്ടാനാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. കര്‍ഷക സമരത്തിലൂടെ തന്റെ അജണ്ട നടപ്പാക്കാനാണ് നടന്‍ ശ്രമിക്കുന്നതെന്നാണ് പ്രചാരണം. എന്നാല്‍ ഇതിനെയൊന്നും നടന്‍ മൈന്‍ഡ് ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുന്നു.

ഡിയോള്‍ കുടുംബത്തിലെ അംഗം

ഡിയോള്‍ കുടുംബത്തിലെ അംഗം

ബിജെപിയുടെ എംപി സണ്ണി ഡിയോളിന്റെ അടുത്ത ബന്ധുവാണ് ദീപ് സിദ്ദു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സണ്ണി ഡിയോളിനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോയില്‍ സിദ്ദുവുമുണ്ടായിരുന്നു. അതുകൊണ്ട് വ്യാപകമായി സിദ്ദുവിനെതിരെ പ്രചതാരണം നടത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. സണ്ണിയുടെ പിതാവ് ധര്‍മേന്ദ്ര മകനെ പോലെയാണ് സിദ്ദുവിനെ കാണുന്നത്. സണ്ണിയുമായി വളരെ അടുപ്പമുള്ള നടനുമാണ് സിദ്ദു. നേരത്തെ പഞ്ചാബി സിനിമയില്‍ ദീപ് സിദ്ദുവിനെ അവതരിപ്പിച്ചതും ഡിയോള്‍ കുടുംബമായിരുന്നു.

ആരാണ് ദീപ് സിദ്ദു

ആരാണ് ദീപ് സിദ്ദു

അഭിഭാഷക വൃത്തിയില്‍ നിന്ന് മോഡലിംഗിലേക്കായിരുന്നു ദീപ് സിദ്ദു എത്തിയത്. കിംഗ്ഫിഷന്‍ മോഡല്‍ ഹണ്ട്, ഗ്രാസിം മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയ മോഡലിംഗ് മത്സരത്തിലും സിദ്ദു മത്സരിച്ചിരുന്നു. ഇടയ്ക്ക് വീണ്ടും നിയമത്തിലേക്ക് തിരിച്ചുപോയി. ഹാമണ്ട്‌സ്, ഡിസ്‌നി പോലുള്ള വന്‍കിട കമ്പനികളുടെ നിയമകാര്യങ്ങള്‍ നോക്കിയിരുന്നത് 31ാം വയസ്സില്‍ താരം സിനിമയിലേക്ക് കാലെടുത്ത് വെച്ചു. ധര്‍മേന്ദ്രയുടെ വിജയത ഫിലിംസ് നിര്‍മിച്ച രമ്ത ജോഗിയായിരുന്നു ആദ്യ ചിത്രം. ജോറ: 10 നമ്പറിയ എന്ന ചിത്രത്തിലൂടെ താരം പഞ്ചാബിലെ സൂപ്പര്‍ താരമായി.

സോഷ്യല്‍ മീഡിയയിലും താരം

സോഷ്യല്‍ മീഡിയയിലും താരം

ദീപ് സിദ്ദുവിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങളെ വിറപ്പിക്കാന്‍ സിദ്ദുവിന് സാധിച്ചെന്നാണ് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. കര്‍ഷകരുടെ മക്കള്‍ ഇംഗ്ലീഷ് പറയുന്നതിനെ ഇവര്‍ എതിര്‍ക്കുകയാണ്. ബോളിവുഡ് താരം ദില്‍ജിത്ത് ദോഷന്ത് കര്‍ഷകരുടെ കുടുംബത്തില്‍ നിന്നാണ് വന്നത്. വെങ്കയ്യ നായിഡു കര്‍ഷകന്റെ മകനാണ്. ഇതൊന്നും ബിജെപിക്ക് അറിയില്ലേയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

യുവാക്കളുടെ സൂപ്പര്‍ ഹീറോ

യുവാക്കളുടെ സൂപ്പര്‍ ഹീറോ

ബിജെപി ദീപ് സിദ്ദുവിന്റെ കരുത്തിനെ വിലകുറച്ച് കണ്ടിരിക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും യുവാക്കളുടെ ഭൂരിപക്ഷം പിന്തുണയും അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹമൊരു പാര്‍ട്ടിയുണ്ടാക്കിയാല്‍ ഹരിയാന തൂത്തുവാരുമെന്ന് ഉറപ്പാണ്. പക്ഷേ അതിനൊന്നും താരം മെനക്കെടുന്നില്ല. കര്‍ഷകരുടെ നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സിദ്ദു പറയുന്നു. യുവാക്കളാണ് രണ്ട് സംസ്ഥാനങ്ങളിലും സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ യുവാക്കളുണ്ട്. ഇവര്‍ സിദ്ദുവിന്റെ മുന്‍നിര പോരാട്ടത്തില്‍ ആകൃഷ്ടരായിട്ടാണ് പ്രക്ഷോഭത്തിനെത്തിയത്.

Recommended Video

cmsvideo
Farmers protest becoming stronger | Oneindia Malayalam

English summary
deep sidhu, hero of farmers protest facing bjp's wrath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X