കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ 'ചില്ലറക്കാരി' അല്ല !!! മൂന്നര കോടിയുടെ സ്വത്ത്, 23 ലക്ഷം രൂപയുടെ സ്വർണം...

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ദീപ മത്സരിയ്ക്കുന്നുണ്ട്.

  • By മരിയ
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ദീപ മത്സരിയ്ക്കുന്നുണ്ട്. നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് തന്റെ ആസ്തി ദീപ വ്യക്തമാക്കിയത്.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി

ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ദീപ മത്സരിയ്ക്കുന്നത്. എഐഡിഎംകെയില്‍ നിന്നും ഡിഎംകെയില്‍ നിന്നും ശക്തമായ മത്സരമാണ് ദീപയ്ക്ക് നേരിടേണ്ടി വരിക. 'എംജിആര്‍ അമ്മ ദീപ പേരവൈ' എന്നാണ് പാര്‍ട്ടിയുടെ പേര്.

സ്വത്ത്

മൂന്നരകോടിയുടെ സ്വത്ത് ഉണ്ടെന്നാണ് ദീപ സത്യവാങ് മൂലത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. 1.05 കോടിയുടെ സ്ഥിര നിക്ഷേപം ഉണ്ട്. 2 കോടി രൂപ വരുന്ന വീടും സ്ഥലവും സ്വന്തമായുണ്ടെന്നും പ്രഖ്യാപിച്ചിരിയ്ക്കുന്നു.

വീട്

1600 സ്വയര്‍ ഫീറ്റ് വരുന്ന കെട്ടിടം സ്വന്തമായി ഉണ്ട്. ഇതിന് 2 കോടി രൂപയാണ് മതിപ്പ് വില പ്രതീക്ഷിയ്ക്കുന്നത്.

കടം


ആറര കോടി രൂപയുടെ കടം തനിക്ക് ഉണ്ടെന്നും ദീപ പറയുന്നു. 70 ലക്ഷത്തോളം രൂപ വ്യക്തികളുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ടുണ്ട്.

സ്വര്‍ണം

23 ലക്ഷം രൂപയുടെ സ്വര്ഡണം ദീപയ്ക്ക് ഉണ്ട്. 1.72 ലക്ഷത്തിന്റെ വെള്ളിയും, 4 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും സ്വന്തമായുണ്ടെന്നും ദീപ വെളിപ്പെടുത്തുന്നു.

കയ്യില്‍

3.50 ലക്ഷം രൂപ പണമായി കയ്യില്‍ ുണ്ട്. 1.77 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ട്.

English summary
Deepa has declared assets to the tune of Rs 3.05 crore in the affidavit filed along with her nomination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X